കെ പി വ്യാസൻ ഇനി ” അവൾക്കൊപ്പം “
ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘ശുഭരാത്രി’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു സംഭവ കഥയെ പശ്ചാത്തലമാക്കി കെ പി വ്യാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അവൾക്കൊപ്പം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും കാസ്റ്റിംങ് കോളും ഒരുമിച്ച് റിലീസ് ചെയ്തു.
യു കെ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ഫിലിം ക്രാഫ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ,സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഉണ്ടാവുന്ന മാനസികാരോഗ്യപരമായ എല്ലാകാര്യങ്ങളിലും പരിഹാരം കാണാൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥയാണ് നായിക
കഥാപാത്രം.
ICDS പ്രോജക്ടിന് കീഴിൽ ഒരു സൈക്കോസോഷ്യൽ കൗൺസിലറായ ഈ യുവതി,തന്റെ ജോലിക്കിടയിൽ
പരിചയപ്പെടുന്ന ഒരു പെൺകുട്ടിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്
“അവൾക്കൊപ്പം”.മലയാളത്തിലെ പ്രമുഖ നായിക മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കാൻ ഒമ്പതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള വെളുത്ത മെലിഞ്ഞ പെൺക്കുട്ടിയെ ആവശ്യമുണ്ട്.ഒപ്പം,പത്ത് വയസ്സുളള ഒരു ആൺകുട്ടിക്കും അഭിനയിക്കാൻ അവസരമുണ്ട്.വിവധ സൈസിലുള്ള എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും 35 സെക്കന്റിൽ കവിയാത്ത വീഡിയോയും മാർച്ച് ഒന്നിന് മുമ്പ് kpvyasanfilmmaker@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കുക.
പി ആർ ഒ-എ എസ് ദിനേശ്.