പ്ലെയിന്‍ സാരിയില്‍ സിമ്പിള്‍ ലുക്ക്
ഹെവിസില്‍ക്ക്,ഡിസൈനര്‍ സാരികള്‍ ഇന്നത്തെ പെണ്‍കുട്ടികളുടെ വാഡ്രോബില്‍ ഇട്പിടിക്കാറില്ല. അവര്‍ക്ക് കമ്പം പ്ലെയിന്‍ സാരികളോടാണ്. വളരെ ചെറിയ ബോഡറുകൾ, ചെറിയ ഡിസൈനുകൾ എന്നിവയായിരിക്കും പ്ലെയിൻ സാരികളിൽ കാണുന്നത്. വിവിധ നിറങ്ങൾ, തുണിത്തരങ്ങൾ, ടെക്സ്ചറുകൾ എന്നിവയിൽ നിന്ന് ഒരു സോളിഡ് സാരി തിരഞ്ഞെടുക്കാം.
പ്രിന്റുകളുടെ അഭാവത്തെ ആകർഷകമായ നിറംകൊണ്ട് മറികടക്കാം.പ്ലെയിൻ സാരിക്കൊപ്പം കോൺട്രാസ്റ്റ് ബ്ലൗസാണ് എപ്പോഴും നല്ലത്. കോൺട്രാസ്റ്റ് ബ്ലൗസാണ് ഈ സാരിക്ക് കൂടുതൽ ട്രെൻഡായി കൊണ്ടിരിക്കുന്നത്. ഫുൾ പ്ലെയിൻ അല്ലെങ്കിൽ ചെറിയ വർക്കുകളുള്ള ബ്ലൗസ് ഈ സാരിക്കൊപ്പം ധരിക്കാവുന്നതാണ്.വ്യത്യസ്തമായി സാരി ഉടുക്കുന്നത് പലപ്പോഴും നല്ല ലുക്ക് നൽകും.
സാരിക്കൊപ്പം തിരഞ്ഞെടുക്കുന്ന ആക്സസറീസ് വളരെ പ്രധാനമാണ്. സാരിയുടെ നിറവും പാറ്റേണും ഫാബ്രിക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.