കുട്ടികളുടെ പരീക്ഷപേടി മാറ്റി കൂളാക്കാം
കേരളത്തിൽ നിന്നും കോവിഡ് ഭീതി മാറി വരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ക്ലാസ്സുകളെല്ലാം ഓൺലൈനിൽ നിന്നും മാറ്റി ഓഫ്‌ലൈൻ ആക്കുകയും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളുമാണ് നടക്കുന്നത്. പരീക്ഷ അടുക്കുമ്പോൾ കുട്ടികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും പേടിയാണ്. പണ്ട് മൂന്നിൽ കൂടുതൽ പരീക്ഷകൾ കുട്ടികൾക്ക് ഒരു വർഷം നേരിടേണ്ടി വരാറില്ലായിരുന്നു. ഇപ്പോൾ അത് മാറി പല തരം അസൈൻമെന്റുകളും പരീക്ഷകളും മാണ്. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന സ്ട്രസ് വളരെ വലുതാണ്.
പരീക്ഷ സമ്മർദ്ദം ലഘൂകരിക്കാൻ മാതാപിതാക്കൾക്ക് ചെയ്യാവുന്നത്
പരീക്ഷയുടെ കാര്യം പറഞ്ഞു അവരെ ടെൻഷനാക്കാതിരിക്കുക.
കുട്ടികൾ പഠിക്കാനായി ഇരിക്കുമ്പോൾ അവരോടൊപ്പം ഇരിക്കുക. നല്ല ഒരു പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകുക.
പരീക്ഷയ്ക്ക് മുന്പ് തന്നെ പഠനത്തിനുള്ള ഷെഡ്യൂൾ കുട്ടികൾക്ക് തയാറാക്കി നൽകുക.
കുട്ടികളിൽ പരീക്ഷ സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും . ആവശ്യമെങ്കിൽ അതിനുള്ള പരിഹാരം കാണുകയും ചെയ്യുക.
8 മുതൽ 10 മണിക്കൂർ കുട്ടികൾ ഉറങ്ങുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. നല്ല ഉറക്കം കുട്ടികളിൽ ഏകാഗ്രത യും ചിന്താ ശക്തിയും വർദ്ധിപ്പിക്കും.
ഉറക്കത്തിന് തൊട്ടുമുമ്പ് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വിടുക.
പരീക്ഷ സമയത്ത് മൊബൈൽ അ
കുട്ടികൾ അധികം ഉപയോഗിക്കാതിരിക്കാൻ നോക്കുക.
മാതാപിതാക്കൾ പരസ്പരം വഴക്കിടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കുട്ടികളിലെ പഠനത്തിനുള്ള ശ്രദ്ധ കുറയ്ക്കും. കുട്ടികളെക്കുറിച്ച് ഉത്കണ്ഠ ഉണ്ടെങ്കിൽ അത് അവരുടെ മുന്നിൽ കാണിക്കാതിരിക്കുക.
പഠനത്തിന്റെ ഇടനേരങ്ങളിൽ കുട്ടികളെ പുറത്ത് കൊണ്ട് പോകുക.
പരീക്ഷ വിജയിക്കുമ്പോൾ അവരെ അഭിനന്ദിക്കാൻ മറക്കരുത്.
പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് പറഞ്ഞു കൊടുക്കുക. അതിനെ അംഗീകരിക്കാനും മുന്നോട്ട് പോകാനും പഠിപ്പിക്കുക.
മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക.
ഏത് സാഹചര്യത്തിലും അവർക്കൊപ്പം നിൽക്കുക.