കറിവേപ്പ് മുരടിച്ചു നില്‍ക്കില്ല; ചില പൊടികൈകള്‍ ഇതാ..
പണ്ട് നമ്മുടെ ഓരോ പുരയിടത്തിലും ഒന്നോ രണ്ടോ അതിലധികമോ കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പലകൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളായിമാറുകയും അങ്ങനെ പുരയിടകൃഷി അന്യം നിൽക്കുകയും ചെയ്തതോടെ പച്ചക്കറികളുടെ അവസ്ഥതെയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത്. അങ്ങനെ എല്ലാ പച്ചക്കറികൾക്കും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം ഇതിനും അവരുടെ മുമ്പിൽ കൈനീട്ടി നിൽക്കേണ്ട അവസ്ഥയാണിപ്പോൾ.
കടുത്തവിഷകീടനാശിനികളിൽ മുക്കിയെടുത്ത് ‘ഭംഗി’ കൂട്ടി പച്ചക്കറികൾ നൽകുന്നതുപോത്തെന്നെയാണ് കറിവേപ്പിലയും ഇപ്പോൾ നമ്മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുഴുക്കുത്തുപോലുമേൽക്കാത്ത നല്ലവൃത്തിയുള്ള കറിവേപ്പിലയുടെ ആരാധകരായ നമ്മൾ അറിയുന്നില്ല, അറിയാതെ നാം അകത്താക്കുന്ന ഒട്ടേറെ മാരക കീടനാശിനികളെക്കുറിച്ച്. സംസ്ഥാന മായപരിശോധനാ ലാബിൽ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ മാരകമായ വിഷവസ്തുക്കളടങ്ങിയ ഭഷ്യവിഭവത്തിൽ ഓം സ്ഥാനത്താണ് നമ്മുടെ കറിവേപ്പില. ആയതിനാൽത്തന്നെ പുരയിടങ്ങളിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
നടാൻ തിരഞ്ഞെടുക്കേണ്ട വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകൾ ഉപയോഗിക്കാം വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. നടാൻ സ്ഥലമില്ലാത്ത നഗരവാസികൾക്ക് വലിയ ചട്ടിയിലും ചെടിവളർത്താം. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.
ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്. വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം.
കറിവേപ്പില ചെടി നന്നായി വളർത്താൻ ചില പൊടികൈകൾ
- ഇളം ചെടികൾക്ക് അമിതമായി വളപ്രയോഗം നടത്തരുത്.
- നട്ട് കഴിഞ്ഞാൽ വളർച്ചയ്ക്കായി നിങ്ങൾക്ക് ഓരോ 3 ആഴ്ചയിലും ദ്രാവക വളം നൽകാം. നേർപ്പിച്ച തൈര് അല്ലെങ്കിൽ മോര് കറിവേപ്പില ചെടിക്ക് മികച്ച വീട്ടുവളമാണ്.
- ഇളം കറിവേപ്പില ചെടികൾ നേരിട്ട് വേനൽ സൂര്യനെ ഇഷ്ടപ്പെടുന്നില്ല അവർ നനഞ്ഞ മണ്ണാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ, വളരുന്ന സമയത്ത് നിങ്ങൾ അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
- കൂമ്പ് നുള്ളിയെടുക്കുന്നത് കൂടുതൽ ശിഖരങ്ങൾ വളരുന്നതിന് സഹായിക്കുന്നു.
- സാധാരണയായി കറിവേപ്പില ചെടിയെ അധികം കീടങ്ങളോ അല്ലെങ്കിൽ രോഗങ്ങളോ ബാധിക്കാറില്ല