പാലക്കാട് പല്ലശനയിലെ തലമുട്ടൽ; വിചിത്ര ആചാരത്തെ ട്രോളി സോഷ്യല്‍ മീഡിയ

ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ടി വന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പേള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയിൽ ഇടിപ്പിക്കുന്ന വിചിത്രചമായ ആചാരമാണ് വീഡിയോയുടെ ഉള്ളടക്കം.പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായത്.

അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരയുന്ന വധുവിനെ വീഡിയോയിൽ കാണാം.തല കൂട്ടി ഇടിക്കുമ്പോൾ സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ഇടിയുടെ ആഘാതത്തില്‍ തന്റെ തലക്കേറ്റ വേദനയും നീരും ഇനിയും മാറിയിട്ടില്ലെന്നും സജ്‌ല .വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന്നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നതെന്നും സജ് ല.

Leave a Reply

Your email address will not be published. Required fields are marked *