കൊങ്കിണി വിഭവം ദാളി തോയ
പ്രീയ ആര് ഷേണായ്
തുവരപ്പരിപ്പ് ഒന്നര കപ്പ്
പച്ചമുളക് 3-5 എണ്ണം
നെയ്യ് ഒന്നര ടീസ്പൂൺ ( optional )
താളിക്കാൻ :കടുക് (1 ടീസ്പൂൺ )
4-5 വറ്റൽമുളക്, അല്പം കറിവേപ്പില
കായപ്പൊടി ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് പച്ചമുളക് നെടുകെ കീറി കുക്കറില്‍ വേവിയ്ക്കുക… നന്നായി വെന്തുടയണം… വെന്തില്ലേല് ഒരു തവി കൊണ്ട് ഉടച്ച് പേസ്റ്റ് പോലെ ആക്കുക…. ഇതിലേക്ക് ഒഴിച്ച് കറിക്കുള്ള പാകത്തിന് വെള്ളമൊഴിച്ചു ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക….. നെയ്യ് ഒഴിച്ച് വാങ്ങി വെയ്ക്കാം.. ഇനി താളിക്കാനുള്ള ചേരുവകൾ എണ്ണയിൽ മൂപ്പിച്ചു പരിപ്പ് കറിയ്ക്കു മീതെ ഒഴിച്ച് കൊടുക്കാം… ദാളി തോയ് റെഡി…..