ടാനാണോ പ്രശ്നം ഇതൊന്ന് പരീക്ഷിക്കൂ..
അമിതമായി വെയില്‍ ഏല്‍ക്കുന്നതുമൂലമുള്ള കരിവാളിപ്പ് ഇന്ന് പലരുടേയും പ്രശ്നമാണ്. ഇത്തരത്തിലുള്ള ടാന്‍ നീക്കം ചെയ്യാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സിമ്പിള്‍പാക്ക് റെസിപ്പിയാണ് താഴെ കൊടുത്തിട്ടുള്ളത്.
ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ കരുവാളിപ്പ് അകറ്റുന്നു. ഡാർക് സ്പോട്ട്സ് മാറ്റാൻ നല്ലതാണ് കടലമാവ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്. കടലമാവിലേക്ക് അൽപം റോസ് വാട്ടർ പുരട്ടി മുഖത്തും കഴുത്തിലുമായി മസാജ് ചെയ്യുക. ഇത് സൺ ടാൻ അകറ്റാൻ സഹായിക്കും.
രണ്ട് സ്പൂൺ നാരങ്ങ നീരിലേക്ക് അൽപം ഉരുളക്കിഴങ്ങ് പേസ്റ്റ് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഈ പാക്ക് കഴുകി കളയുക.