ശരീര ദുർഗന്ധം അകറ്റാൻ ചെയ്യേണ്ടത്
ശരീര ദുർഗന്ധം പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ശരീരത്തിന് വ്യത്യസ്തമായ ഗന്ധം ഉണ്ടായിരിക്കും. ചിലരിൽ ഈ ഗന്ധം വളരെ തീവ്രമായിരിക്കും. മറ്റു ചിലരിൽ മനസിലാകാത്ത രീതിയിൽ വളരെ നേർത്ത ഗന്ധം ആയിരിക്കും.ഒന്നുകിൽ മറ്റൊരാളുടെ ദുർഗന്ധം നമ്മെ വിഷമത്തിലാക്കിയ സാഹചര്യം , അതല്ലെങ്കിൽ നമുക്കു തന്നെ ദുർഗന്ധമുണ്ടെന്ന് തിരിച്ചറിയുന്ന സാഹചര്യം നേരിടാത്തവർ ഉണ്ടാകില്ല.
കാരണങ്ങൾ
1)വൃത്തിയില്ലായ്മ
2)ഫംഗൽ/ ബാക്ടീരിയൽ / ഈസ്റ്റ് അണുബാധ
3) ഹോർമോൺ വ്യതിയാനം
4) അമിതമായ വിയർപ്പ്
പരിഹാരം
ശരീരം വൃത്തിയായി സൂക്ഷിക്കുക
അണുബാധയുണ്ടെങ്കിൽ അത് പരിശോധിച്ച് അറിയുകയും ചികിത്സ തേടുകയും ചെയ്യുക
ആന്റി ഫംഗൽ പൗഡർ ഉപയോഗിക്കാം
പെർഫ്യൂമുകൾ ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണത്തിൽ വെളുത്തുള്ളി , ഉള്ളി എന്നിവയുടെ അളവ് കുറയ്ക്കുക