യൂറോപ്പിൽ കോവിഡ് അന്തിമഘട്ടത്തിൽ: ഡബ്ല്യൂഎച്ച്ഒ
യൂറോപ്പിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയിൽ വ്യാപിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ അതിന്റെ വ്യത്യസ്തമായ സൂചനകൾ ഉണ്ടെന്നും അവർ പറയുന്നു.മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരേയും ഒമിക്രോൺ ബാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറേ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്റെ തിരിച്ചിറക്കം തുടങ്ങും. ‘ മഹാമാരിയെക്കുറിച്ചും ഭാവിയിലെ ആശങ്കയെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നുകൊണ്ടേയിരിക്കുന്നു. ഈ വൈറസ് നമ്മെ ഒരിക്കൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കരുതിയിരിക്കണം ‘ – ഹാൻഡ് ഹ്ലൂഗ് പറഞ്ഞു.