ഇ പി എഫ് നിക്ഷേപം എങ്ങനെ കൂട്ടാം
കോ പൗണ്ടിങ് ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്താവുന്ന ദീർഘകാല നിക്ഷേപാവസരമാണ് ഇ പി എഫ്. ഒരു പ്രമുഖ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ വിനേഷ് ഇ പി എഫിൽ നിർബന്ധമായും അടയ്ക്കേണ്ടുന്ന തുക മാത്രമേ വിരമിക്കുന്നവരെ അടച്ചിരുന്നള്ളു. 33 വർഷങ്ങൾക്ക് ശേഷം ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഇപിഎഫി ൽ നിന്നും 25 ലക്ഷത്തിനടുത്ത് തുക വിനേഷിന് ലഭിച്ചു.
മെച്ചപ്പെട്ട വരുമാന വളർച്ച നൽകുന്ന എംപ്ലോയീസ് പ്രൊവിഡടെന്റ് ഫണ്ടിന് വേണ്ടത്ര പരിഗണന നൽകാതെ മറ്റ് നിക്ഷേപങ്ങളുടെ പിറകേ പോയി പണം നഷ്ടപ്പെട്ട പലരുമുണ്ട്. അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ടോം ഇൻഷുറൻസ് പോളിസി എടുക്കാൻ കൂടിയാൽ മാസം 600 രൂപ മാത്രം നൽകിയാൽ മതി.
ബാങ്ക് ആവർത്തന നിക്ഷേപം , ചിട്ടി തുടങ്ങി മറ്റ് പല രീതിയിൽ നിക്ഷപിച്ചാലും ഇപിഎഫിൽ കിട്ടുന്നത്ര വരുമാന വളർച്ച ഉണ്ടാകില്ല. പലപ്പോഴും എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന തിരിച്ചടയ്ക്കേണ്ട വായ്പയായാണ് ഇപിഎഫി നെ കാണുന്നത്. ഇതിൽ നിന്നും മാറി ഇടമുറിയാത്ത സമ്പാദ്യ ശീലം കർക്കശമായി പാലിക്കാൻ സാധിച്ചാൽ കോപൗൺണ്ടിങ്ങ് ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്താവുന്ന ദീർഘകാല നിക്ഷേപാവസരമാണ് ഇപിഎഫ്.
യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിലൂടെ ഇപിഎഫ് അക്കൗണ്ട് തുറന്നാൽ ജോലി സ്ഥാപനം മാറിയാലും അക്കൗണ്ട് തുടരാം. തുടരാൻ അർഹതയില്ലാതെ വരുന്നത് ജോലിയിൽ നിന്ന് വിരമിക്കുകയോ സ്വയം തൊഴിൽ ആരംഭിക്കുന്നതുവരെയാണ്.