ട്രെയിന്‍ യാത്രികരുടെ ബാഗില്‍ എന്തൊക്കെ കരുതണം കുറിപ്പ് വായിക്കാം

ജോലിയുടെ ഭാഗമായോ അല്ലാതെയോട്രെയിന്‍ യാത്രചെയ്യുന്നനരാണ് ഭൂരിഭാഗം ജനങ്ങളും. ചിലരാകട്ടെ പ്രീയപ്പെട്ട ഇടങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുന്നത് ട്രെയിനെ ആശ്രയിച്ചാണ്. യാത്രയ്ക്കാവശ്യമായ ബാഗില്‍ എന്തൊക്കെ കരുതണമെന്ന കണ്‍ഫ്യൂഷന്‍ നമുക്ക് എല്ലാവര്‍ക്കുമുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായ പോസ്റ്റ് തയ്യാറാക്കി ശ്രദ്ധനേടിയിരിക്കുകയാണ് ഷാഫികോട്ടയില്‍. ട്രെയിന്‍ യാത്രികരുടെ ബാഗ് എത്തരത്തിലായിക്കണമെന്ന് അദ്ദേഹം തന്‍റെ പോസ്റ്റില്‍ വിശദമാക്കുന്നു.

ഷാഫി കോട്ടയിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നിങ്ങൾ ഒരു ട്രെയിൻ യാത്രികനാണോ? എങ്കിൽ ദീർഘയാത്രക്ക് പുറപ്പെടുമ്പോൾ ഒരു വലിയ ബാഗ് തീർച്ചയായും കൈയിൽ കാണും. അതിൽ എടുത്തുവെച്ച സാധനങ്ങൾ ക്രമത്തിൽ തന്നെയാണോ അടുക്കി വെച്ചത് ?ബഡ്ഷീറ്റ് ബാഗിന് അടിയിലാണെങ്കിൽ അത് വിരിക്കേണ്ട സമയത്ത് ബുദ്ധിമുട്ടാകും. കൈ ബാഗിനുള്ളിൽ താഴ്ത്തി ഷീറ്റ് വലിച്ചുയർത്തുമ്പോൾ മുകളി ലുള്ള ഷർട്ടും പാന്റ്സുമെല്ലാം ഉലയുമെന്നുറപ്പ്. മറ്റുചിലത് ക്രമംതെറ്റി ഉരുണ്ടു പിരണ്ട് എങ്ങോട്ടോ നീങ്ങിയിട്ടുമുണ്ടാ കും. ഈ വക ഗതികേട് ഒഴിവാക്കാൻ ബാഗ് നിറക്കുമ്പോഴേ ഒന്നു മനസ്സുവെച്ചാൽ മതി.

  യാത്രയിൽ ഇടയ്ക്കിടെ ഉപയോഗിക്കേണ്ട വസ്തുക്കൾ കൈയെത്തും ദൂരത്ത് വയ്ക്കുക.അവ ബാഗിനകത്ത് മുകളിലോ പുറത്തെ അറകളിലോ സൂക്ഷിക്കാം. വിരിപ്പും തൊപ്പിയും തോർത്തുമുണ്ടും ഒക്കെ ബാഗിൽ മുകളിലുണ്ടാ കണം. പല്ലുതേപ്പു സാമഗ്രിക ളും എണ്ണയും സോപ്പും ഷേവി ങ് സെറ്റുമെല്ലാം ഒരു കവറിലാ ക്കി ട്രെയിനിലെ ഹുക്കിൽ കൊളുത്തിയിട്ടാൽ മതി.

മരുന്നും ചാർജറും മറ്റും ബാഗിന്റെ പുറംകവറുകളിൽ പ്രത്യേകം സൂക്ഷിക്കുന്നതാ കും നല്ലത്. ബാഗ് , കൂടെക്കൂ ടെ തുറന്നടക്കുന്നത് അതുവ ഴി ഒഴിവാക്കാം.

ഓരോ ദിവസവും ധരിക്കാനുള്ള വസ്ത്രങ്ങൾ  ബാഗിൽ ജോഡികളാക്കി  സൂക്ഷിക്കുന്നതും നന്ന്. ഉപയോഗിച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ  പ്ലാസ്റ്റിക് കവറിലാക്കി ബാഗിനടിയിലേക്കോ പ്രത്യേക അറയിലേക്കോ മാറ്റണം. മുഷിഞ്ഞ വസ്ത്രങ്ങൾ സൂക്ഷിക്കാൻ മറ്റൊരു ബാഗ് കൂടി കരുതിയാൽ വളരെ നല്ലത്. മടക്കയാത്രയിൽ  ഷോപ്പിംഗ് നടത്തിയ സാധനങ്ങൾ കൊണ്ടുവരാനും അതു സൗകര്യമാകും. 

ഭക്ഷണസാധനങ്ങൾ വാങ്ങാനും മറ്റും ഏതെങ്കിലും സ്റ്റേഷനിൽ ( പ്ലാറ്റ്ഫോമിൽ ) ഇറങ്ങേണ്ടി വന്നാൽ പേഴ്സിനൊപ്പം മൊബൈൽ ഫോൺ കൂടി കൈയിൽ കരുതുക. ഏതെങ്കിലും കാരണത്താൽ ആ വണ്ടിയിൽ തിരിച്ചു കയറാൻ കഴിഞ്ഞില്ലെങ്കിൽ ആ ഫോണും പേഴ്സും നമുക്ക് വലിയ കൂട്ടാകും.

ഹോട്ടൽ മുറിയിൽ ലഗേജുകൾ വെച്ച് കാഴ്ചകൾ കാണാനിറങ്ങുമ്പോൾ തോളി ൽ ഒരു ചെറിയ ബാഗ് കൂടി തൂക്കിയിടുക. മൊബൈൽ ഫോൺ, ക്യാമറ, പേന, നോട്ട് ബുക്ക് തുടങ്ങിയവ അതിൽ സൂക്ഷിക്കാമല്ലോ.രാത്രി,ട്രെയിനിൽ കിടന്നുറങ്ങുമ്പോൾ ഫോണും പേഴ്സും വലിയ ബാഗിലേക്ക് മാറ്റി വേറേ വേറേ ഭാഗങ്ങളിൽ വയ്ക്കാനും മറക്കരുത്.  കള്ളൻ  കൈവെച്ചാലും രണ്ടും ഒറ്റയടിക്ക് കിട്ടരുത് ! കള്ളനാണെങ്കിലും കുറച്ച് അധ്വാനിക്കട്ടെ. അതല്ലേ അതിന്റെ ഒരു  ശരി.  ഏവർക്കും ശുഭയാത്ര ...

Leave a Reply

Your email address will not be published. Required fields are marked *