ഫേസ് വാക്സ് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

രോമം ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും ഉണ്ട്. രോമം വേണ്ട എന്നുള്ളവര്‍ക്ക് മികച്ച ഓപ്ക്ഷനാണ് വാക്സിംഗ്. ത്രെഡ് വളരെയധികം വേദനയുണ്ടാക്കും കൂടാതെ പൂർണ്ണമായും നീങ്ങി കിട്ടുകയുമില്ല.

മുഖത്ത് ഉപയോഗിക്കുന്ന വാക്സ് മറ്റ് വാക്‌സുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് വളരെ മിനുസമാർന്നതാണ്. അതിനാൽ ചർമ്മത്തിന് ദോഷം ഉണ്ടാകില്ല. മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാക്‌സിൽ കറ്റാർ വാഴയും തേനും അടങ്ങിയിട്ടുണ്ട്, അതിനാൽ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകുന്നതും കുറവായിരിക്കും. ഇതോടൊപ്പം വാക്സ് ചെയ്താൽ വളരെക്കാലം നിലനിൽക്കുന്ന തരത്തിലായിരിക്കണം എന്നു കൂടി ശ്രദ്ധിക്കുക.


അവരവരുടെ സ്കിന്നിന്‍റെ പ്രത്യേകത അറിഞ്ഞിരിക്കണം. ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ ആദ്യം ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണുന്നത് നല്ലതാണ്. പല തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാകാൻ സാധ്യത സെൻസിറ്റീവ് ചർമ്മം ഉള്ളവരിൽ മറ്റ് ചർമ്മം ഉള്ള വരെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കാനുള്ള കാര്യങ്ങളും ഡോക്ടർ പറഞ്ഞു തരും.
എങ്ങനെ വാക്സ് ചെയ്യണം.

പലരും വീട്ടിൽ വാക്‌സ് ചെയ്യുമെങ്കിലും മുഖത്ത് വാക്‌സ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഖത്ത് വാക്‌സ് ചെയ്യുന്നതിനു മുമ്പ്, എങ്ങനെ നന്നായി വാക്‌സ് ചെയ്യാമെന്ന് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക. അല്ലാത്തപക്ഷം അപകടമുണ്ടാകാം. വാക്സിന്‍റെ ചൂട്, സ്ട്രിപ്പ് എല്ലാം കൃത്യമായിരിക്കണം.വാക്‌സിംഗിനു ശേഷവും ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. വാക്‌സിംഗിന് ശേഷം നല്ല മോയ്സ്ചറൈസർ പുരട്ടുക.ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുകയും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!