സാംസംഗ് ഗാലക്സി എം 13 11,999 മുതല്‍; ഫീച്ചേഴ്സ് അറിയാം

സാംസംഗ് ഗാലക്സി എം 13 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി, 5ജി വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളുടെയും സവിശേഷതകള്‍ തികച്ചും വ്യത്യസ്തമാണ്. Samsung Galaxy M13 സീരീസിന്റെ വില 11,999. ഈ വില അതിന്റെ 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് മോഡലിനും ആണ്. ഇതിന്റെ രണ്ടാമത്തെ മോഡലിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ഇതിന്റെ വില 13,999 രൂപയാണ്.

Galaxy M13 5G യുടെ വില 13,999 രൂപയില്‍ ആരംഭിക്കുന്നു. ഈ വില അതിന്റെ 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് മോഡലിനും ആണ്. ഇതിന്റെ രണ്ടാമത്തെ മോഡലിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ഇതിന്റെ വില 15,999 രൂപയാണ്. മിഡ്നൈറ്റ് ബ്ലൂ, അക്വാ ഗ്രീന്‍, സ്റ്റാര്‍ഡസ്റ്റ് ബ്രൗണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.


Samsung Galaxy M13 4G ന് 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി + സ്‌ക്രീന്‍ ഉണ്ട്. എക്സിനോസ് 850 പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. ഇതിന് 128 ജിബി സ്റ്റോറേജും 6 ജിബി റാമുമുണ്ട്. ഇതില്‍ റാം വിര്‍ച്വലായി വികസിപ്പിക്കാനുള്ള ഓപ്ഷന്‍ സാംസങ് നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 12ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

6,000mAh ബാറ്ററിയാണ് ഇതിനുള്ളത്. ഈ ഉപകരണം 15W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെയാണ് വരുന്നത്. ഈ ഫോണിന്റെ പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ക്യാമറ 50 മെഗാപിക്‌സലാണ്. 5 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഇതിനോടൊപ്പമുണ്ട്. ഫോണിന്റെ മുന്‍വശത്ത് സെല്‍ഫിക്കായി 8 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്.

M13 5G-യുടെ ഫീച്ചേഴ്സ്

Samsung Galaxy M13 5G ന് 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുണ്ട്. MediaTek Dimensity 700 5G പ്രോസസറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 5,000mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രാഥമിക ക്യാമറ 50 മെഗാപിക്‌സലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!