ഇവര്‍ കൊമ്പന്‍റെ ആരാധികമാര്‍
ഇന്ത്യൻ സൂപ്പർ ലീഗിൽ പത്തൊമ്പതാം തീയതി മത്സരം ആരംഭിക്കുന്നതിന്റെ ആവേശത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് മുന്നിൽ ആവേശഭരിതരായി തടിച്ചു കൂടിയ മഞ്ഞപ്പടയുടെ വനിതാ ആരാധകരെ ആവേശത്തോടെ നോക്കുകയാണ് കേരളം.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നില്ലങ്കിലും ബ്ലാസ്റ്റേഴ്സിന്റെ 12 ത് പ്ലെയർസ് ഫാൻസ് ഗ്രൂപ്പ് സൈക്കിൾ റാലി നടത്തി ടീമിനോടുള്ള ആരാധന കാണിക്കുകയാണ്. കഴിഞ്ഞ സീസണിലെ കളിയെ കോവിഡ് മഹാമാരി പരിഗണിച്ച് വീട് പെയിന്റിങ് ചെയ്താണ് വരവേറ്റതെന്ന് ആരാധകർ പറയുന്നു.
പെട്രോൾ വിലയും അന്തരീക്ഷ മലിനീകരണവും പരിഗണിച്ചാണ് നടത്താനിരുന്ന ബൈക്ക് റാലി സൈക്കിൾ റാലിയിലേക്ക് അവർ മാറ്റിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോവ വരെ പോകാനും തയ്യാറാണ് അവർ. ഏതൊരു ടീമിനും കരുത്തായി കൂടെ നിൽക്കുന്നത് അവരുടെ ഫാൻസ് ആയിരിക്കും.
ആരാധകരും കളിക്കാരും ഉൾപ്പെടെയുള്ളവരാണ് 12 ത് പ്ലെയേഴ്സ് ഫാൻസ് ഗ്രൂപ്പിൽ ഉള്ളത്. ടീമിന് വേണ്ടി എന്ത് ചെയ്യാനും അവർ തയ്യാറാണ്. എല്ലാവിധ പിന്തുണയുമായി ഞങ്ങൾ കൂടെ ഉണ്ടെന്ന് ടീമിന് അറിയാമെങ്കിലും ഇത് അവരെ കൂടുതൽ ശക്തമാക്കും എന്ന വിശ്വാസത്തിൽ ആണ് ഫാൻസ്. ബ്ലാസ്റ്റേഴ്സിന് കപ്പടിച്ചാലും ഇല്ലെങ്കിലും കൂടെ എന്നും ഞങ്ങൾ ഉണ്ടാകുമെന്ന് ഉറച്ച സ്വരത്തിൽ അവർ പറയുന്നു. കളിനേരിട്ട് കാണേണ്ടേ എന്ന ചോദ്യത്തിന് ” കളി കാണാൻ കഴിയുക എന്നതിലല്ല അവർ ഫൈനലിൽ എത്തിയാൽ എങ്ങനെ കളിക്കുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിൽ കാണാൻ കഴിയും ” എന്ന മറുപടിയാണ് മഞ്ഞപ്പടയുടെ പെൺ ആരാധകർ പറഞ്ഞത്. സ്റ്റേഡിയത്തിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും ഗോവയിലെ തെരുവിൽ ഇരുന്നായാലും ടീമിനെ പ്രോത്സാഹിപ്പിക്കാൻ അവർ തയ്യാറാണ്. ” സൈക്കിൾ റാലി ഒരു തുടക്കം മാത്രമാണ്. ഫൈനലിൽ എത്തി ജയിച്ചാൽ ഇതിലും ഓളം സൃഷ്ടിക്കും എന്നും മഞ്ഞപ്പടയുടെ ആരാധകർ.