ഉലുവ തൈര് പേസ്റ്റ് പുരട്ടി കറുത്ത പാടിനോട് ബൈ പറയാം
സുന്ദര ചര്‍മത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് മുഖത്ത് വരുന്ന കറുത്ത പാടുകള്‍. പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണിത്. മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന സിമ്പിളായി ചെയ്യുന്ന കാര്യമാണ് ഉലുവ തൈര് പേസ്റ്റ്.
മുഖത്തിന് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. പലരേയും അലട്ടുന്ന ചര്‍മ പ്രശ്‌നമാണിത്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവാ-തൈര് പേസ്റ്റ്. ഇത് ഈ രീതിയില്‍ ഉപയോഗിച്ചാല്‍ ഗുണം ലഭിയ്ക്കും. മുഖചര്‍മം അയഞ്ഞ് തൂങ്ങാതെ സംരക്ഷിയ്ക്കാന്‍ ഇതേറെ നല്ലതാണ്
പേസ്റ്റ് തയ്യാറാക്കാനായി ഉലുവാ കുതിര്‍ത്തത് അരയ്ക്കുക. ഇതില്‍ തൈര് കലര്‍ത്താം. ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതില്‍ യാതൊരു ദോഷവുമില്ല. അടുപ്പിച്ച് ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് .മുഖത്തുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. പ്രത്യേകിച്ചും ചര്‍മ സുഷിരങ്ങള്‍ അടഞ്ഞുണ്ടാകുന്ന മുഖക്കുരു പ്രശ്‌നങ്ങള്‍. ഇതു നല്ലൊരു ക്ലെന്‍സറായി പ്രവര്‍ത്തിയ്ക്കുന്നു.