ഇരുപതുരൂപ കൂട്ടിവച്ച് ലക്ഷാധിപതിയായ മിടുക്കി
മലപ്പുറം : പലവിധം ഹോബിയുള്ളവരാണ് നാമെല്ലാവരും. ടൈംപാസിനും ക്രേസിന്‍റെ പുറത്തുമാണ് ഇത്തരത്തിലുള്ള വിനോദത്തിനായി സമയം കണ്ടെത്തുന്നത്. നേരംപോക്കിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒരു സുപ്രഭാതത്തില്‍ ലക്ഷാധിപതിയാക്കിയാലോ. കൈയ്യില്‍ കിട്ടുന്ന ഇരുപത് രൂപാനോട്ടുകള്‍ ശേഖരിച്ചുവച്ച്, ഒടുവില്‍ ലക്ഷാധിപതിയായ കൊച്ചു മിടുക്കി ഫാത്തിമ നഷ്വയാണ് ഇന്നത്തെ താരം.
സി.കെ. സണ്സ് ഓട്ടോറിക്ഷാ ഡ്രൈവറായ ഇബ്രാഹീം തന്റെ കൈയില്‍ കിട്ടുന്ന ഇരുപത് രൂപ നോട്ടുകള് മകള്ക്ക് നല്കും. 50 നോട്ടുകള് ചേര്ന്ന് ആയിരം രൂപയാകുന്നതോടെ ഫാത്തിമ നഷ്വ അതെല്ലാം റബ്ബര്‍ബാന്റ് ഇട്ട് വെക്കും. ഒടുവില് ഒരു സുപ്രഭാതത്തില്‍ ഈതുകയെല്ലാം എണ്ണിനോക്കിയപ്പോഴാണ് ഏവരും അത്ഭുതപ്പെട്ടത്. മകള് സ്വരുക്കൂട്ടിയ 20 രൂപ നോട്ടുകള് ഇപ്പോള് ഒരുലക്ഷം കവിഞ്ഞു. കോവിഡിന് ശേഷമുള്ള കാലയളവാണ് ഇത്രയും തുക സമാഹരിക്കാന് വേണ്ടിവന്നത്.
പിതാവ് ഇബ്രാഹീമിന് 8,500 രൂപ വിലയുള്ള മൊബൈല് വാങ്ങി നല്കി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സര ഫിക്കെടുക്കാന് സാമ്പത്തികമായി ബുദ്ധിമുട്ടിയ പിതാവ് ഇബ്രാഹീമിനെ രണ്ട് തവണ സഹായിച്ചു. ഇതിനെല്ലാം പുറമെയാണ് പുതിയ ഒരു ലക്ഷത്തില്പരം രൂപ സമാഹരിച്ചത്. പയപ്പെടുത്തിയ മാതാവിന്റെ ആഭരണങ്ങള് തിരിച്ചെടുക്കുന്നതിനോടൊപ്പം വീടുപണിയും പൂര്‍ത്തികരിക്കണം എന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിനി യുടെ ആഗ്രഹം