നെയ് ചോര്‍, ചിക്കൻ കറി
നെയ് ചോര്‍
തയ്യാറാക്കുന്ന വിധം
സവാള (1) നീളത്തിൽ അരിഞ്ഞതും,കുറച്ചു ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു വെക്കുക.
കുക്കറിൽ 3 സ്പൂണ്‍ നെയ് ഒഴിച്ച ശേഷം2 പട്ട, 3 ഗ്രാമ്പൂ,3ഏലയ്ക്ക, ഒരു വഴനയില,ഒരു സ്പൂണ് കുരുമുളക് ചേർത്തു വഴറ്റുക.ഇതിലേക്ക് ഒരു സവാള അരിഞ്ഞതും 4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം 15 മിനുറ്റ് കുതിർത്തു വെച്ച 2 ഗ്ലാസ് ബിരിയാണി അരിയും ഉപ്പും ചേർത്തു ഒരു രണ്ടു മിനിറ്റ് വഴറ്റുക.3 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച ശേഷം കുക്കർ അടച്ച ശേഷം ഒരു വിസിൽ വന്നതിനു ശേഷം ഒരു 15 മിനുറ്റ് അനക്കാതെ വെക്കുക.ഇതിനു മുകളിൽ വറുത്തു വെച്ച ഐറ്റംസ് ,മല്ലിയില ,പുതിന ഇല ചേർക്കാം
ചിക്കൻ കറി
ചേരുവകൾ
- ചിക്കൻ -1/2 kg
- സവാള -2
- ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -2tbsp
- ഗരം മസാല പൊടി -1 ടീസ്പൂൺ
- കുരുമുളക് പൊടി -1tsp
- മഞ്ഞൾപ്പൊടി -1 / 2tsp
- പച്ചമുളക് -3 -4
- കറി വേപ്പില -1 തണ്ട്
- വെളിച്ചെണ്ണ 2-3 tbsp
- തേങ്ങാപ്പാൽ -1.5 cup
- തക്കാളി: ഒരു തക്കാളിയുടെ 1/4
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. അതേ എണ്ണയിൽ garam masala whole spices വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക.
ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് cook ചെയ്യുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി flame off ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
എളുപ്പവും രുചികരവുമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്.