മൊബൈല്‍ ആപ്പ് അഡുകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് ഗൂഗിള്‍
മൊബൈൽ ആപ്പുകൾ തുറക്കുമ്പോഴുള്ള ഫുൾ സ്ക്രീൻ ആഡുകൾക്ക് ഫുള്‍സ്റ്റോപ്പിട്ട് പ്ലേ സ്റ്റോർ. അടുത്ത മാസം മുതൽ ഇത്തരം ആഡുകൾ പ്രദർശിപ്പിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു.
ആപ്പുകൾ തുറക്കുമ്പോഴും ക്ലോസ് ചെയ്യുമ്പോഴുമാണ് സാധാരണയായി ഇത്തരം ആഡുകൾ വരാറുള്ളത്. 15 സെക്കൻഡ് കഴിഞ്ഞാൽ ഈ ആഡുകൾ ക്ലോസ് ചെയ്യാം.
അടുത്ത മാസം മുതൽ ഈ ആഡുകൾ ഉണ്ടാവില്ല. എന്നാൽ, ആപ്പിനുള്ളിലെ റിവാർഡുകൾക്കായുള്ള ആഡുകൾ പ്രവർത്തിപ്പിക്കാം.