മുഖം തിളങ്ങാന്‍ കടലമാവ് സ്ക്രബ്
കടലമാവിൽ അൽപം പച്ചപാലോ തൈരോ ചേർത്ത് നിത്യവും മുഖത്ത് പുരട്ടുക. ചർമ്മം മൃദുലവും തിളക്കവുമുള്ളതാകും. കടലമാവിൽ അൽപം അരിപ്പൊടി, ആൽമണ്ട് ഓയിൽ, മഞ്ഞൾ, തൈര് എന്നിവ ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കി മുഖത്ത് പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യുക.
ഏറ്റവും മികച്ചതും ലളിതവും ചെലവു കുറഞ്ഞതുമായ സൗന്ദര്യ സംരക്ഷണ മാർഗം ആണിത്.കടലമാവിനോപ്പം മുട്ട വെള്ള, തേൻ ഇവ ചേർത്ത് മുഖത്ത് പാക്ക് ഇട്ടു അര മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. നല്ലൊരു ആന്‍റി എജിംഗ് പാക്ക് ആണിത്. മുഖത്തെ ചുളിവുകൾ നീങ്ങി മുഖം കൂടുതൽ ഫ്രഷ് ആകും. കടലമാവും അലോവേര ജല്ലും അത്തരം മറ്റൊരു ആന്‍റി എജിംഗ് കോമ്പിനേഷൻ ആണ്.