സുന്ദര ചര്‍മ്മത്തിന് പേരയില ഫേസ് പാക്ക്

പനിക്കും ചുമയ്ക്കും മരുന്ന് കാപ്പി തയ്യാറാക്കാനി പേരയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കി തിളക്കവും മിനുസവും നല്‍കാന്‍ പേരയിലയ്ക്ക് കഴിയും.
കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നീ പ്രശ്നം അഭിമുഖീകരിക്കുന്നവര്‍ക്ക് ധൈര്യമായി പേരയില ഫെയ്സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും പേരയില ഫെയ്സ്പാക്കിന്റെ പ്രത്യേകതകളാണ്.

പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതല്‍ അനുയോജ്യം. വരണ്ട ചർമമാണെങ്കിൽ തേനും ഓയിലി സ്കിൻ ആണെങ്കിൽ നാരങ്ങാ നീരും ചേർക്കാം. മുഖക്കുരുവാണ് പ്രശ്നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്റ്റിൽ ചേർക്കേണ്ടത്.

മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിക്കുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം ഫെയ്സ്പാക് മുഖത്ത് പുരട്ടുക. 20 മിനിറ്റിന്ശേഷം മുഖം കഴുകാം. സെൻസിറ്റീവ് ചര്‍മം ഉള്ളവർ പാച്ച് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *