‘ചുരുണ്ടമുടി ഇങ്ങനെ കെയര്‍ ചെയ്യൂ ‘ കൂടുതല്‍ തിളങ്ങും
ചുരുണ്ട മുടിയുടെ മൃദുത്വം നിലനിർത്താൻ കെമിക്കൽ കളറുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഉചിതമായ രീതിയിൽ ശ്രദ്ധിച്ചാൽ മുടി മൃദുവും തിളക്കവുമുള്ളതുമായി മാറും.ശരിയായ കേശ പരിചരണത്തിലൂടെ മുടിയ്ക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും. ഒപ്പം ഭക്ഷണ കാര്യത്തിൽ കൂടി ശ്രദ്ധ നൽകാം. പ്രോട്ടീനിന്‍റെ അളവ് വർദ്ധിപ്പിക്കുക. പയർ വർഗ്ഗങ്ങൾ, മൽസ്യം, ഇലക്കറികൾ പ്രത്യേകിച്ചും ചീര, മുരിങ്ങയില എന്നിവ ആഴ്ചയിൽ ഒന്ന് രണ്ടു തവണ എങ്കലും ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം.
- 3 -4 ടേബിൾ സ്പൂൺ കട്ടി തൈര്, 2 ടേബിൾ സ്പൂൺ തേൻ, ഒരു വാഴപ്പഴം നന്നായി സ്‍മാഷ് ചെയ്തത്, 3 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടിയുടെ കട്ടി അനുസരിച്ച് ചേരുവകളുടെ അളവിൽ മാറ്റം വരുത്താം. 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക.
- 2 ടേബിൾ സ്പൂൺ തേങ്ങ പാൽ, ഒരു മുട്ടയുടെ മഞ്ഞക്കരു, 2 ടേബിൾ സ്പൂൺ തേൻ, 2 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ/ ആൽമണ്ട് ഓയിൽ എന്നിവ ഒരു ബൗളിൽ നന്നായി അടിച്ച് യോജിപ്പിച്ച് തലയിൽ പുരട്ടുക.15- 20 മിനിട്ടിനു ശേഷം തല കഴുകാം.
- അലോവേര ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുക.
- പപ്പായയുടെ പൾപ്പും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടി 20- 30 മിനിറ്റിന് ശേഷം തല കഴുകുക.
മേൽ വിവരിച്ച മാസ്‌കുകൾ രണ്ട് അഴ്ചയിൽ ഒരിക്കൽ ചെയ്യുക. അനുയോജ്യമായ മാറ്റങ്ങൾ നൽകുന്ന ഹെയർ മാസ്‌ക് ഉപയോഗിച്ച് നോക്കി കണ്ടെത്താം.