മുടിക്ക് ഉള്ളുതോന്നണോ… ഇങ്ങനെ ചെയ്ത് നോക്കൂ

അയ്യേ പൂച്ചവാലു പോലിരിക്കുന്നു എന്ത് ഉള്ളു ഉണ്ടായിരുന്ന നിന്‍റെ മുടിയാ…. നമ്മളില്‍ പലരെങ്കിലും ഒരിക്കലെങ്കിലും ഈ പഴി കേട്ടിട്ടുണ്ടാകും. പറയുന്നവര്‍ അങ്ങ് പറഞ്ഞിട്ടുപോകും അവര്‍ മനസ്സിലേക്ക് കൊളുത്തിവിടുന്ന തീ അങ്ങനെ കെടാതെ പുകഞ്ഞുകത്തികൊണ്ടിരിക്കും. പലപ്പോളും ഇക്കാരണത്താല്‍ ഉറക്കവും പമ്പകടക്കും.

പേടിക്കേണ്ട അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ അകാരണമായ ഈ പേടിയെ മറികടക്കാവുന്നതേ ഉള്ളൂ.. അതിന് ഇതാ ചില പൊടികൈകള്‍..

ഹെയർ ക്രീമുകൾ ഉപയോ​ഗിക്കുന്നത് കുറയ്ക്കാം. കാരണം ഇത് കൂടുതൽ മുടി പതിഞ്ഞിരിക്കാനേ സഹായിക്കൂ. അത് ഉള്ളു കുറവായി തോന്നിക്കും. തന്നെയുമല്ല മുടിയ്ക്ക് ഇത് ദോഷം ചെയ്തേക്കാം. മുടി ഉള്ളിൽ നിന്ന് ആദ്യം ഉണക്കുന്നതും മറ്റൊരു പൊടിക്കെെയാണ്. അപ്പോൾ മുടി അൽപം ഉയർന്നു നിൽക്കും. കൂടാതെ മുടി ഉയർത്തിക്കെട്ടുന്നതും ഉള്ളുതോന്നിക്കാൻ ഉത്തമമാണ്.


മുടി മുറിച്ച് നീളം കുറയ്ക്കുന്നത് നീളം കുറയ്ക്കുന്നത് ഉള്ളു തോന്നിക്കും. ഏത് സ്റ്റെെൽ വേണമെന്ന് ഏതെങ്കിലും സ്റ്റെെലിസ്റ്റിൽ നിന്ന് അഭിപ്രായം തേടുന്നത് നന്നായിരിക്കും. ലെയർ കട്ട് പോലെയുള്ളവയാണ് ചേരുക പലപ്പോഴും. നീളം കുറച്ച മുടി കളർ ചെയ്യുന്നതും ഉത്തമമാണ്. തലമുടി നേര്‍പകുതിയില്‍ വകഞ്ഞ് രണ്ടു വശത്തേക്കും ഇടുന്നത് ഉള്ള് കുറവ് തോന്നാൻ കാരണമാകും. ‌പകരം വശങ്ങളില്‍ നിന്നു സിഗ്സാഗ് രീതിയിലോ മറ്റോ വകഞ്ഞെടുക്കാം. ഇങ്ങനെ കെട്ടുമ്പോൾ ധാരാളം മുടി ഉണ്ടെന്നു തോന്നും.


കൃത്യമായ ഇടവേളകളിൽ മുടി കഴുകുക എന്നതാണ്. ശുദ്ധമായ വെള്ളത്തിൽ തലയോടിനോടു ചേർന്ന് അമര്‍ത്തി കഴുകുക. കഴിവതും മുടിയുടെ തുമ്പിലേക്ക് ഷാമ്പൂ അധികം ഉപയോ​ഗിക്കാതിരിക്കുക. കണ്ടീഷണർ മുടിയിൽ മാത്രമേ ഉപയോ​ഗിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *