ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് ശക്തമായ മഴ; കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കോഴിക്കോട് : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണില്‍ വെള്ളം കയറി, ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെ ആറ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വയനട് ഉരുൾപൊട്ടൽ ഉണ്ടായ ഘട്ടത്തിൽ തന്നെയാണ് വിലങ്ങാടും ദുരന്തം സംഭവിക്കുന്നത്.

നിലവിൽ മഴയ്ക്ക് അൽപം ശമനമുണ്ടായിട്ടുണ്ട്. എന്നാൽ അത് ആശ്വാസത്തിന് വകയുണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. അപകടകരമായ നിലയിൽ തുടരുന്നവർ എത്രയും വേഗം അധികൃതരെ വിവരം അറിയിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങേണ്ടതാണ്. നിലവിൽ ക്യാമ്പിനുള്ള സൌരകര്യം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!