സിൽവർ ഗൗണില്‍ സ്റ്റൈലിഷായി ശില്‍പ്പഷെട്ടി
ബോളിവുഡ് താരം ശില്‍പ്പഷെട്ടിയുടെ വസ്ത്രധാരണം ഫാഷന്‍ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണ സിൽവർ ‘ഓവർ ദ് ടോപ്’ സ്റ്റൈൽ ഗൗൺ ധരിച്ചെത്തിയാണ് താരം ഫാഷൻ പ്രേമികളെ അമ്പരിപ്പിച്ചത്.
‘ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നു കരുതി വേണം വസ്ത്രം ധരിക്കാൻ. ചിലപ്പോൾ അത് അങ്ങനെ തന്നെ ആവുകയും ചെയ്യും’ എന്നായിരുന്നു ചിത്രത്തിനൊപ്പം ശിൽപ കുറിച്ചത്.

സ്വീറ്റ് ഹാർഡ് നെക്ലൈൻ, ലോങ് പഫ് സ്ലീവ്സ് എന്നിവ ഗൗണിന് പുതുമയേകി.1.76 ലക്ഷം രൂപയാണ് വില. ഇറ്റാലിയൻ ബ്രാൻഡ് അവാരോ ഫിഗ്ലിയോ ആണ് ഈ മിഡ് ലെങ്ങത് ഗൗൺ ഒരുക്കിയത്.