“ഹോളി ഫാദർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ പ്രവർത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന” ഹോളി ഫാദർ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


ഭരതം ആർട്ട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിഥുൻ രാജ് തോട്ടം, രാജീവ് രംഗൻ,പ്രകാശ് പയ്യാനക്കൽ,റിയ,പ്രീജ,പ്രഗ്യതുടങ്ങിയവരും അഭിനയിക്കുന്നു.ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് “ഹോളി ഫാദർ ” എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.


രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-സോബിൻ കെ സോമൻ, പശ്ചാത്തല സംഗീതം-കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിതിൻ തോട്ടത്തിൽ.പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,പ്രൊഡക്ഷൻ കൺട്രോളർ-എസ് കെ സുനിൽ,കല-കിഷോർ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കൺസി സിബി,സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ, ഗ്രാഫിക്സ്-കോക്കനട്ട് ബഞ്ച്, ഡിസൈൻ-ബെൽസ്ആന്റ് ചിയിംസ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!