വീടിന്‍റെ ഇന്‍റീരിയർ മികച്ചതാക്കാം

താമസിക്കുന്ന വീടിന് വലുപ്പം കുറവാണെന്ന പരാതിയുണ്ടോ നിങ്ങള്‍ക്ക്. വീടിന്‍റെ ഇന്‍റീരിയർ ഏറ്റവും മികച്ചതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ചുവടെ.


വീടിന് വലുപ്പം തോന്നാന്‍ കടും നിറങ്ങൾ ഉപയോഗിച്ചാൽ മുറിയിൽ പ്രകാശം പ്രതിഫലിപ്പിക്കുകയില്ല, അതിനാൽ യഥാർത്ഥ വലുപ്പം തോന്നുകയുമില്ല. വെള്ള, ക്രീം, ഐസ് ബ്ലൂ എന്നീ നിറങ്ങൾ മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കും.

ഉപയോഗ്യമല്ലെന്ന് കാണുന്നതെല്ലാം വീട്ടിൽ നിന്ന് ഒഴിവാക്കുന്നതാണ് അടുത്ത പടി. ഭാവിയിൽ പ്രയോജനപ്പെട്ടേക്കാമെന്ന് കരുതുന്നവ പോലും വീടിനകത്തു നിന്ന് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കാം. അതാതു മാസം തന്നെ വീട്ടിലെ ഇത്തരം സാമഗ്രികൾ ക്ലീൻ ചെയ്താൽ വീട്ടിൽ ധാരാളം സ്‌ഥലം ഒഴിവായിക്കിട്ടും. കോർണർ ടേബിൾ, കസേര, ബുക്ക് റാക്ക് തുടങ്ങിയവ വീട്ടിൽ ഉപയോഗിക്കേണ്ട സാഹചര്യമില്ലെങ്കിൽ ഉടനെ വിൽക്കുക. മറ്റ് സാമഗ്രികൾക്ക് അവിടെ ഇടം കൊടുക്കാൻ പറ്റും.


ചുമര്, മച്ച് എന്നിവ അങ്ങനെ ഉപയോഗിക്കാവുന്ന ഇടങ്ങളാണ്. മൾട്ടിപർപ്പസ് ആയിട്ടുള്ള ഫർണിച്ചറുകളും വാൾസോക്കറ്റുകളുമെല്ലാം ഇങ്ങനെ ഉപയോഗിക്കാം. വാഷിംഗ് മെഷീന്‍റെ മുകളിലെ സ്‌ഥലമടക്കം ഭംഗിയായി ഉപയോഗിക്കാൻ കഴിയും. ഫോൾഡിംഗ് വാർഡ്രോബുകൾ മറ്റൊരു പരിഹാരമാണ്.


വീട്ടിനകത്ത് സ്ഥലം കൂടുതലുണ്ടെന്ന് തോന്നാൻ മറ്റൊരു ഉപായമുണ്ട്. ചുമരിൽ കണ്ണാടി പിടിപ്പിക്കുക. പ്രകാശം കൂടുതൽ പ്രതിഫലിക്കും. ഒപ്പം മുറിയുടെ വലുപ്പം കൂടുതൽ ആണെന്ന് തോന്നുകയും ചെയ്യും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Leave a Reply

Your email address will not be published. Required fields are marked *