കാല്‍മുട്ടിലെ കരുവാളിപ്പ് ആത്മവിശ്വാസം കെടുത്തുന്നോ?… ഇതൊന്ന് പരീക്ഷിക്കൂ
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി വസ്ത്രം ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് . എത്ര തേച്ചിട്ടും ഉരച്ചിട്ടും ഇതൊന്നും പോകുന്നില്ലല്ലോയെന്ന് സങ്കടപ്പെടുന്നവര്‍ക്ക് ചില നിസാര കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ എന്നന്നേക്കുമായി തുരത്താന്‍ കഴിയുന്നതാണ് .കൈകാല്‍ മുട്ടുകളിലും കറുത്ത നിറം ഇല്ലാത്തവര്‍ വിരളമാണ് . ഇത്തരത്തിലുള്ള പ്രശ്നം മൂലം തങ്ങള്‍ക്കിഷ്ട്ടപ്പെട്ട എത്രയെത്ര വസ്ത്രങ്ങളാകാം അലമാരക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത് . ശരീരത്തിന്റെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും നിസാരമെന്നു തോന്നുമെങ്കിലും ഒരു തരത്തില്‍ ഇവ നശിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആത്മ വിശ്വാസമാണ് . കൈകാല്‍ മുട്ടിലെ കരുവാളിപ്പ് മാറ്റാം.
വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും
നമ്മള്‍ക്കെല്ലാം സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ ഒട്ടേറെ മാന്തിക ഗുണങ്ങള്‍ അടങ്ങിയ അമൂല്യ കലവറയാണ് . ചില്ലു കൂടിട്ട കണ്ണാടിച്ചില്ലുകള്‍ പതിപ്പിച്ച കടകളിലെ വില കൂടിയ ഏത് സൗന്ദര്യ വര്‍ധക സാധനത്തെക്കാളും മേന്‍മ കൂടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യവും സൗന്ദര്വവും കാത്ത് സൂക്ഷിക്കുന്നു .വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും യോജിപ്പിച്ച് തേക്കുന്നതും കൈകാല്‍ മടക്കുകളിലെ കറുത്ത നിറത്തെ അകറ്റുന്നു.
കറ്റാര്‍ വാഴ
തൊടിയിലും , പുരയിടങ്ങളിലും വെറുതെ വളരുന്ന ചെടിയായി കാണാതെ ഗുണങ്ങളറിഞ്ഞ് ഉപയോഗിച്ചാല്‍ സൗന്ദര്യം സമ്മാനിക്കുന്നതില്‍ കറ്റാര്‍ വാഴ ഏറെ മുന്നിലാണ്.കറ്റാര്‍ വാഴ നീരില്‍ ചര്‍മ്മത്തിന് ആവശ്യമായ വിറ്റാമിനുകള്‍ , പോഷകങ്ങള്‍ ,ധാതുക്കള്‍ എന്നിവയെല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട് . ശരീരത്തിലെ പല വിഷാംശങ്ങളും അകറ്റാന്‍ പര്യാപ്തമായ വിവിധ ആന്റി ഒാക്സൈഡന്റുകള്‍ കറ്റാര്‍ വാഴയില്‍ ഉണ്ട്. അതിനാല്‍ തന്നെ പതിവായുള്ള ഉപയോഗം ഏറെ മാറ്റങ്ങള്‍ ശരീരത്തില്‍ കൊണ്ടു വരുന്നു .
ചര്‍മ്മ കോശങ്ങളുടെ ആരോഗ്യത്തെ നില നിര്‍ത്തി ചര്‍മ്മത്തിനെ ബാധിക്കുന്ന ജരാ നരകള്‍ക്കുള്ള മരുന്നാണ് കറ്റാര്‍ വാഴ . ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും പരസ്യം കൃത്യമായി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും അതില്‍ എല്ലാത്തിലും തന്നെ കറ്റാര്‍ വാഴ ചേര്‍ത്തിരിക്കുന്നു എന്ന് . ആയുര്‍വേദത്തിലും അലോപ്പതിയിലും കറ്റാര്‍ വാഴ ഒൗഷധമായി ഉപയോഗിക്കുന്നുണ്ട്..
ചര്‍മ്മത്തിലെ കരുവാളിപ്പനെ മാറ്റാന്‍ ഇതിലും നല്ല മരുന്ന് അന്വേഷിച്ച് നമ്മള്‍ സമയം കളയണ്ട . പകരം തൊടിയിലെ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ മതി .ഇങ്ങനെ നോക്കിയാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സമയം കളയാതെ എത്രയെത്ര പ്രകൃതി ദത്തമായതും , വീടുകളില്‍ ലഭ്യമായ വസ്തുക്കളും ഉപയോഗിച്ച് നമുക്ക് സൗന്ദര്യത്തെ കൈപ്പിടിയിലൊതുക്കാം