ദിവസം 417 രൂപ മിച്ചം പിടിക്കാമോ? പോക്കറ്റില്‍ നിറയുന്നത് കോടികള്‍
സ്‌റ്റോക്ക് മാർക്കറ്റുകളിൽ റിസ്‌ക് എടുക്കാൻ താത്പര്യമില്ലാത്ത ചെറുകിട നിക്ഷേപങ്ങൾ മാത്രം ലക്ഷ്യം വയ്ക്കുന്നവർക്ക് പറ്റിയ പദ്ധതിയാണ് പിപിഎഫ്, അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
പ്രതിദിനം വെറും 417 രൂപ നീക്കി വയ്ക്കാൻ തയാറായാൽ ഒരു മാസം 12,510 രൂപ വരും. അതായത് ഒരു വർഷം 1,50,120 രൂപ. 25 വർഷം കഴിയുമ്പോൾ 37,53,000 രൂപയാകും നിങ്ങൾ അടയ്ക്കുക.
എന്നാൽ പലിശ കൂടി കണക്കാക്കുമ്പോൾ 1.03 കോടി രൂപയാകും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത്.1968 ൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പദ്ധതിയാണ് പിപിഎഫ്.