ഇനി പറയൂ ‘മേക്കപ്പ് ഈസിയല്ലേ’!!!!

മേക്കപ്പ് ഏതൊരു വ്യക്തിയുടെയും സൗന്ദര്യം, ആത്മവിശ്വാസം പതിന്‍ മടങ്ങ് വർദ്ധിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മേക്കപ്പിന്‍റെ സഹായത്തോടെ മുഖത്തിന് ആകർഷണീയമായ സൗന്ദര്യം നൽകും. ഏതു നിറക്കാർക്കും സ്കിൻ കളറിനോടു ചേർന്നു നിൽക്കുന്ന തരത്തിൽ മാത്രം മേക്കപ്പ് ഇടുക. എങ്കിലേ നാച്വറലായി തോന്നൂ.

ഫെയ്സ് വാഷ് കൊണ്ടു മുഖം കഴുകി വെള്ളം തുടച്ചെടുക്കുക. ശേഷംം ഡ്രസ് ചെയ്തത് തലമുടിയും ചീകി കെട്ടിവയ്ക്കുകയോ ഒതുക്കിവയ്ക്കുകയോ ചെയ്തതിന് മേക്കപ്പ് ചെയ്തു തുടങ്ങുക.ഫൗണ്ടേഷൻ മോയിസ്ചറൈസറുമായി മിക്സ് ചെയ്യുക. തിളക്കം കൂടുതൽ വേണമെങ്കിൽ ഒരു തുള്ളി ഹൈലൈറ്റർ ഇതിൽ മിക്സ് ചെയ്യുക. സ്പോഞ്ച് ഉപയോഗിച്ച് മുഖത്തിന്റെ നടുക്കു മുതൽ പുറത്തേക്ക് പുരട്ടുക. കൺപോളകളിലും കണ്ണിനു താഴെ കറുപ്പിലും ലൈറ്റായി ഇടണം. അവസാനം കഴുത്തിലും പിടയിലുമായി പുരട്ടണം.

കണ്ണിനു താഴെ ഫൗണ്ടേഷൻ ഇട്ടതുകൊണ്ട് കൺസീലറിന്റെ ആവശ്യമില്ല. കണ്ണിനു താഴെ എടുത്തുകാട്ടും വിധം കറുപ്പുനിറമുണ്ടെങ്കിൽ മാത്രം കൺസീലർ ബ്രഷ് ചെയ്യുക. കൺസീലർ അധികമായാൽ മേക്കപ്പിന്റെ ലുക്ക് തന്നെ മാറും.ബ്ലഷ് ബ്രഷ് ഉപയോഗിച്ച് കോംപാക്ട് പൗഡർ ഇടുക. മുഖത്ത് ഓരോ പോയിന്റിലും എത്തിക്കാം എന്നതാണു ബ്ലഷ് ബ്രഷിന്റെ പ്രത്യേകത. കവിളെല്ലിനു മേൽഭാഗത്ത് കോംപാക്ട് ഒഴിവാക്കുക. ഇവിടെ ഹൈലൈറ്റർ ആണ് ഉപയോഗിക്കേണ്ടത്.

മേക്കപ്പ് ചെയ്തിട്ടും കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അടയാളം എടുത്തു കാട്ടുന്നുണ്ടോ? അമിതമായി കൺസീലർ ഉപയോഗിക്കുന്നതിന് പകരം കറക്റ്റർ ഉപയോഗിച്ച് അത് മറയ്ക്കാം. പലരും ഇത് ഉപയോഗിക്കാറില്ല, അതുകൊണ്ടാണ് പ്രായം കൂടുതലായി തോന്നിപ്പിക്കുന്നത്, ഇക്കാരണം കൊണ്ട് മുഖവും അത്ര ഭംഗിയുള്ളതായി തോന്നുകയുമില്ല. എന്നാൽ ഇരുണ്ട ഭാഗത്ത് വളരെ ലൈറ്റ് ആയി കറക്റ്റർ പുരട്ടി സ്പ്രെഡ് ചെയ്യുക. ഇത് മേക്കപ്പ് സ്വാഭാവികമാക്കും.മുഖത്ത് നാല് സ്ഥലങ്ങളിലാണ് ഹൈലൈറ്റർ ഉപയോഗിക്കേണ്ടത്. കവിളെല്ല്, മൂക്കിനോടു ചേർന്നുള്ള കൺകോണ്, പുരികം, പുരികത്തിനു തൊട്ടുതാഴെ. ഹൈലൈറ്റർ കൊണ്ടു മേക്കപ്പിട്ടാൽ ഫ്രഷ് ആയി തോന്നും.

ചിരിക്കുമ്പോൾ ഉയർന്നു വരുന്ന കവിൾ ഭാഗത്താണു ബ്ലഷ് പുരട്ടേണ്ടത്. റോസ് അല്ലെങ്കിൽ കോറൽ നിറത്തിലുള്ള ബ്ലഷ് ആണ് ഏറ്റവും ഭംഗി. ചിരിക്കുമ്പോൾ കവിൾ ചുവക്കുന്നതു പോലെ വേണം ബ്ലഷ് പുരട്ടാൻ. അല്ലാതെ കവിളിൽ അടി കിട്ടിയതു പോലെ ആകരുത്.

ബ്ലാക്ക് ഐലൈനർ ആണു കണ്ണുകളെ ഏറ്റവും കൂടുതൽ എടുത്തു കാണിക്കുന്നത്. പാർട്ടി മൂഡിൽ ആണെങ്കിൽ കളർ ഐലൈനറുകളും പരീക്ഷിക്കാം. നല്ല ഭംഗിയായി കണ്ണെഴുതിയാൽ കൺപീലികൾക്കു കട്ടി കൂടിയതുപോലെ തോന്നും. ഐലൈനർ എഴുതിയ ശേഷം ക്യു–ടിപ് പെൻസിൽ കൊണ്ട് സ്മഡ്ജ് ചെയ്യുക.താഴത്തെ ലിഡിൽ ലൈനർ അമിതമായി ഉപയോഗിക്കുന്നത് കണ്ണുകളെ ചെറുതാക്കി തോന്നിപ്പിക്കും. വിപരീത ഫലത്തിനായി, ലൈറ്റ് മേക്കപ്പ് പെൻസിൽ ഉപയോഗിക്കാം. ഇത് കണ്ണുകൾ വിടർന്നതായി തോന്നുന്നതിനൊപ്പം മികച്ച രൂപം നൽകുകയും ചെയ്യും.

മസ്ക്കാര ഉപയോഗിക്കുന്നതിലൂടെ കണ്പീലികൾ കറുത്തതും നീളമുള്ളതും കട്ടിയുള്ളതുമാക്കി മാറ്റാം. എന്നാൽ ഇതിന്‍റെ അമിതമായ ഉപയോഗം, പ്രത്യേകിച്ച് താഴത്തെ കണ്പീലികളിൽ മസ്ക്കാര അമിതമായി പ്രയോഗിക്കുമ്പോൾ കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളെ ഹൈലൈറ് ചെയ്യുകയും നാച്ചുറൽ ലുക്ക് ലഭിക്കുന്നതിന് പകരം കൃത്രിമത്വം തോന്നുകയും ചെയ്യും. ചുവട്ടിൽനിന്നു പീലിയുടെ അറ്റം വരെ ഒരു തവണ എഴുതുക. അറ്റത്ത് വീണ്ടും രണ്ടോ മൂന്നോ തവണ കൂടി എഴുതാം.

ആഘോഷ പരിപാടികൾക്കാകുമ്പോൾ ലിപ് ലൈനർ കൊണ്ടു കൃത്യമായി വരച്ച് ഉള്ളിൽ ലിപ്സ്റ്റിക് ഇടുക. ഫിനിഷിങ് കിട്ടാൻ നിറത്തിനു മേലേ വിരൽ ഓടിക്കുക. ഇതിനു മുകളിൽ ലിപ് ഗ്ലോസ് ഇടുക.

Leave a Reply

Your email address will not be published. Required fields are marked *