ആത്മ വിശ്വാസത്തോടെ സ്റ്റൈലായി ചെത്തി നടക്കൂ..
നിനക്ക് ഡ്രസ്സിംഗ് സെന്സുണ്ടോ… ദേ പോയി വീണ്ടും അതേ നിറം തന്നെ വാങ്ങി വന്നിരിക്കുന്നു… ഈ പഴി ചിലപ്പോഴൊക്കെ നിങ്ങളുടെ കണ്ണ് നിറച്ചിട്ടുണ്ടാകാം. ചിലര്‍ക്ക് അപാര ഡ്രസ്സിംഗ് സെന്‍സാണ്. ചിലരാകട്ടെ അക്കാര്യത്തില്‍ അല്‍പം പിറകോട്ടും. ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കാനോ, കോമ്പിനേഷന്‍ സൃഷ്ടിക്കാനോ സാധിക്കില്ല. കാഴ്ചയിൽ പുതുമയോ വ്യത്യസ്തതയോ തോന്നിപ്പിക്കാനും ഇവർക്കാകില്ല.
ജീവിതത്തിൽ വസ്ത്രധാരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയെ ആദ്യമായി കാണുമ്പോൾ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റുള്ളവർ വിലയിരുത്തുക.നമ്മള്‍ ഒന്ന് മനസ്സ് വച്ചാല്‍ നമുക്കും ഈ പ്രോബ്ലം പരിഹരിക്കാനാകും. അതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മാത്രം.
ധാരാളം പണം മുടക്കുക എന്നതല്ല മറിച്ച് ഫലപ്രദമായി പണം മുടക്കാനാണു ശ്രദ്ധിക്കേണ്ടത്. മികച്ചതും ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ വിലക്കുറവിൽ വാഡ്രോബിൽ എത്തിക്കാനാകുമെങ്കിൽ അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണം.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ കോംമ്പിനേഷൻ ടിപ്സ് പിന്തുടരാം. ഇത് വഴി ഈ മേഖലയിലെ ട്രന്‍റിംഗ് മനസ്സിലാക്കാം.
എപ്പോൾ ഷോപ്പിങ്ങിന് പോയാലും ഒരു നിറത്തിൽ തന്നെ ചെന്നെത്തും. ഓരേ നിറത്തിന്റെ പല ഡിസൈനുകള്‍ ആയിരിക്കും അവസാനം വാഡ്രോബ് നിറയെ. ഇതൊഴിവാക്കി അനുയോജ്യമായ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ വാഡ്രോബിൽ എത്തിക്കാം.ഒരു നിറത്തോട് യോജിക്കുന്ന മറ്റു നിറങ്ങൾ ഏതാണെന്ന് ഇന്റർനെറ്റിൽ നിന്നു കണ്ടെത്താം.
പല നിറത്തിലുള്ള ടോപ്പും പാന്റ്സും മിക്സ് മാച്ച് ചെയ്ത് ഉപയോഗിക്കാം. ഏതെങ്കിലും ഒന്ന് മറ്റൊന്നിനൊപ്പം എന്ന രീതിയിലല്ല, കാഴ്ചയിൽ ആകർഷണമാകുന്ന രീതിയിലാണു മാച്ചിങ് ചെയ്യേണ്ടത്.ദുപ്പട്ട, സ്കാർഫ് എന്നിവ പല രീതിയിൽ പെയർ ചെയ്തും വ്യത്യസ്തമായ ലുക്ക് ക്രിയേറ്റ് ചെയ്യാം.
നിങ്ങൾക്ക് യോജിക്കാത്ത ഒരു ചുരിദാറിനെ മനോഹരമായ ഒരു ദുപ്പട്ടയുടെ ഉപയോഗത്തിലൂടെ അനുയോജ്യമാക്കി മാറ്റാനാവും. സ്കാർഫിനെ പല രീതിയിൽ പെയർ ചെയ്ത് പുതിയ ലുക്ക് ക്രിയേറ്റ് ചെയ്യാനും സാധിക്കും.