ചക്ക പുട്ട്‌

റെസിപി: നീതുമോള്‍ ചെട്ടികുളങ്ങര

അവശ്യ സാധനങ്ങള്‍


വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി – 500 ഗ്രാം
ജീരകം – 5 ഗ്രാം
ഉപ്പ്‌ – ആവശ്യത്തിന്‌
വെള്ളം – 1 കപ്പ്‌


ഉണ്ടാക്കുന്ന വിധം


വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക.അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച്‌ പുട്ടു പുഴുങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *