മുടിനീട്ടിവളര്‍ത്തി ഗിന്നസില്‍ ഇടംനേടി പതിനഞ്ചുകാരന്‍
ഇടതൂര്‍ന്നതും മനോഹരവുമായി മുടിയുമായി ഒരാള്‍ ഗിന്നസില്‍ ഇടം നേടിയിരിക്കുകയാണ്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ സിദക്ദീപ് സിംഗ് ചാഹലാണ്.ഏറ്റവും നീളം കൂടിയ മുടിയുടെ പേരിലാണ് അവൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഒരിക്കലും മുറിച്ചിട്ടില്ലാത്ത അവന്റെ മുടിക്ക് നീളം 4 അടി 9.5 ഇഞ്ച് ആണ്.
ആഴ്ചയിൽ രണ്ട് തവണയാണ് അവൻ തന്റെ നീളമുള്ള മുടി കഴുകുന്നത്. ഒരു മണിക്കൂർ നേരമെടുക്കും അത് കഴുകാനും ഉണക്കാനും ചീകിയെടുക്കാനും എല്ലാം കൂടി. വളരെ ശ്രദ്ധയോട് കൂടിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. അമ്മയുടെ സഹായമുണ്ടെങ്കിലാണ് ഒരുമണിക്കൂർ കൊണ്ട് കാര്യം കഴിയുന്നതെന്നും സിദക്ദീപ്.സാധാരണ സിഖുകാർ ചെയ്യുന്നത് പോലെ സിദക്ദീപും തന്റെ മുടി ഒരു ബൺ ഉപയോഗിച്ച് കെട്ടി അതിനെ ദസ്തർ (തലപ്പാവ്) കൊണ്ട് മൂടുകയാണ് ചെയ്യുന്നത്.മുടിയുടെ പേരില്‍ തന്നെ ചിലര്‍ കളിയാക്കാറുണ്ടന്നും തന്നെ ചൊടിപ്പിക്കുന്നത് ഇത്തരത്തില്‍ തന്നെ കളിയാക്കുന്നതിനാണെന്നും അവന്‍ പറയുന്നു.