ഞാന്‍ നിങ്ങളുടെ പ്രതിനിധി ; മഹിമ

സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിഞ്ഞിരുന്നെങ്കില്‍ എത്രമനോഹരമായിന്നേനെ… സ്വപ്‌നത്തെ കയ്യെത്തി പിടിക്കുന്നവരെ ഭാഗ്യവാന്മാരായാണ് കണക്കാക്കാറ്.എന്നാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ക്ക് സാധിച്ചത് എനിക്കും പറ്റും എന്ന് ജീവിതം കൊണ്ട് തെളിയിച്ച് കാണിച്ചിരിക്കുകയാണ് മഹിമ ഹേമചന്ദ്രന്‍ എന്ന മുപ്പത്തിമൂന്നുകാരി. വിവാഹശേഷം ഒരു കുഞ്ഞിന്റെ അമ്മയായതിന് ശേഷമാണ് മഹിമ സ്വപ്‌നത്തിലേക്ക് ക്യാറ്റ് വാക്ക് നടത്തിയത്. മിസിസ്സ് കൊച്ചി മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പും മിസിസ്സ് ഫിറ്റ്‌നസില്‍ ടൈറ്റില്‍ വിന്നറുമാണ് മഹിമ.

വിട്ടുവീഴ്ചയില്ലാത്ത ജീവിത ശൈലി

ബോഡി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പ്രസവം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയിട്ടില്ല. ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. ബാങ്കില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒന്നിനും സമയം ഇല്ലെന്ന് പറഞ്ഞ് ഞാന്‍ എന്നെ തന്നെ പറ്റിക്കാറില്ല, അത് എന്റെ അത്യാവശ്യമായി കരുതി ബോഡി ഫിറ്റ്‌നസിനും അല്‍പം സമയം മാറ്റിവയ്ക്കുന്നു. ഒമ്പത് വര്‍ഷമായി ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്.

ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ഞാന്‍ ചെയ്യും. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടതൊക്കെ ഞാന്‍ കഴിക്കാറുണ്ട്. ഡയറ്റ് എന്ന വാക്ക് അല്ല ഈറ്റിംഗ് ഹെല്‍ത്തി എന്ന് പറയുന്നതായിരിക്കും ശരി. വെജിറ്റബള്‍സ്, ഫ്രൂട്ട്‌സ്,നട്ട്‌സ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമെല്ലാം കഴിക്കാറുണ്ട്. വറുത്തതും പൊരിച്ചതുമായ ഫുഡിനോട് എപ്പോഴും നോ പറയും.മാസത്തില്‍ ഒരു തവണ സലൂണില്‍ പോകാറുണ്ട്. സ്‌കിന്‍ ആന്റ്് ഹെയര്‍ കെയറിന് വേണ്ടതൊക്കെ ചെയ്യും. ടൈറ്റ് ഷെഡ്യൂളാകുമ്പോള്‍ പോകാന്‍ സമയം കിട്ടിയില്ലെന്ന് വരില്ല, അപ്പോള്‍ വീട്ടിലിരുന്ന് ചെയ്യും.പ്രകൃതിദത്ത കൂട്ടുകളാണ് ബ്യൂട്ടി കെയറിന് ഉപയോഗിക്കുന്നത്.

നേട്ടത്തില്‍ അഭിമാനം,

മിസിസ്സ് കൊച്ചി 2022 മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പും മിസിസ്സ് ഫിറ്റ്‌നസില്‍ ടൈറ്റില്‍ വിന്നറുമാണ് ഞാന്‍. മിസിസ്സ് ഫിറ്റ്‌നസില്‍ വിന്നറായതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ ഫിറ്റ്‌നസ് ഒമ്പത് വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത്രയും വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. റാമ്പില്‍ കയറണമെന്നുള്ള വളരെ നാളത്തെ ആഗ്രഹമാണ് സാധിച്ചത്. പേടിതോന്നിയില്ല. നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഇത്രയും നാളത്തെ ശ്രമത്തിന്റെ ഫലത്തെ എനിക്ക് പുറത്തെടുക്കാന്‍ പറ്റി. ഫാമിലി സപ്പോര്‍ട്ടാണ് വിജയ രഹസ്യം ചെറു ചിരിയോടെ മഹിമ.ചെറുപ്പത്തില്‍ തന്നെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്റെ ഭര്‍ത്താവിന് ക്യാമറ കൈകാര്യം ചെയ്യാനും. ഈ രണ്ട് കാര്യങ്ങള്‍ സിങ്ക് ആയപ്പോഴാണ് ഞാന്‍ ഇന്‍സ്റ്റാഗ്രാം മോഡലായത്.

മോഡലിംഗില്‍ അമ്മമാരായിട്ടുള്ളവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ക്കും പ്രചോദനമാകുന്ന തരത്തില്‍ എന്റേതായ സ്ഥാനം മോഡലിംഗില്‍ ഉറപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കരിയര്‍ മെച്ചപ്പെ ടുത്താന്‍ ഉപകരിക്കുന്ന തരത്തിലുള്ള ഷോസിലും മറ്റ് പങ്കെടുക്കണമെന്ന് വിചാരിക്കുന്നതായും മഹിമ

യാത്ര ഞങ്ങളുടെ പാഷനാണ്. ലോക്ക്ഡൌണിന് മുന്നേ പ്ലാന്‍ചെയ്തുവച്ച ട്രിപ്പുകള്‍ ഉണ്ട്. അവിടെയൊക്കെ പോകണം. ചിരിയോടെ മഹിമ കൂട്ടിച്ചേര്‍ക്കുന്നു.

ഭര്‍ത്താവ് കുടുംബം

ഭര്‍ത്താവ് സൂരജ് രവീന്ദ്രന്‍. അദ്ദേഹവും ബാങ്കറാണ്. എന്റെ ബാക്ക് ബോണാണ് ഹസ്‌ബെന്റ്. എല്ലാകാര്യങ്ങളെ കുറിച്ചും ഓപ്പണ്‍ ഡിസ്‌കഷന്‍ നടത്താറുണ്ട്.അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് നല്‍കുന്ന ആത്മവിശ്വാസം അതാണെന്നെ വിന്നറാക്കിയത്. ഫിനാലെയ്ക്ക് മുന്നെ തന്നെ എങ്ങനെ നടക്കണം എന്നൊക്കെ ഞങ്ങള്‍ രണ്ടുപേരുകൂടി പ്രാക്ടീസ് ചെയ്തു.

ഒരു ടീം വര്‍ക്കിന്റെ വിജയമാണിത്. ഞങ്ങളുടെ കുഞ്ഞ് മൂന്നര വയസ്സുകാരന്‍ റയാന്‍ ഗൗതം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎയും എടുത്ത മഹിമ അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *