ഏഷ്യൻ ഗെയിംസ് ടീമിലേക്കു പോലീസ് ഉദ്യോഗസ്ഥ; കരുത്ത് തെളിയിക്കുക ഡ്രാഗൺ ബോട്ടിൽ
ഏഷ്യൻ ഗെയിംസ് ഡ്രാഗൺ ബോട്ട് മത്സരത്തിൽ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി പൊലീസ് ഉദ്യോഗസ്ഥ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിനി ശാലിനി ഉല്ലാസ് ആണ് അഭിമാന നേട്ടത്തിന് അര്‍ഹയായത്. കേരള പൊലീസിൽ നിന്ന് ഏഷ്യൻ ഗെയിംസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക വനിത പോലീസാണ് ശാലിനി.
ശാലിനിയുടെ വിശേഷങ്ങള്‍ കൂട്ടുകാരിയോട് പങ്കുവയ്ക്കുന്നു.
അഭിമാന നേട്ടം
ഇന്ത്യൻ ടീമിൽ കേരളത്തിൽ 9 വനിതകള്‍ ഉൾപ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസിൽ നിന്നു പാലക്കാട് നിന്നുള്ള സിപിഒ കെ.പി.അശോ ക് കുമാർ, കോട്ടയത്തു നിന്നുള്ള സിപിഒ പി.എം. ഷിബു എന്നിവർ ഡ്രാഗൺ ബോട്ട് പുരുഷ ടീമിലേ ക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. ആകെയുള്ള 6 ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രക കണക്കിലെടുത്താണ് ഏഷ്യൻ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറിൽ ചൈനയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.
2015 ലാണ് പോലീസ് സര്‍വ്വീസിലേക്ക് എത്തിയത്. ബോട്ട് റേസിലേക്കുള് വനിത ടീം രൂപീകരിക്കുന്ന സമയമായിരുന്നു. ഞാനും അപേക്ഷ നല്‍കി. വള്ളം കളി ടീവിയില്‍ കണ്ടുള്ള പരിചയമാത്രമേ തനിക്കുള്ളു എന്നും ശാലിനി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്പോര്‍ട്സില്‍ പങ്കെടുത്തിരുന്നു. അതല്ലാതെ വലിയ എക്സ്പീരിയന്‍സ് തനിക്ക് ഈ മേഖലയില്‍ ഇല്ലെന്നും ശാലിനി..
ആലപ്പുഴ എആർ ക്യാംപ് സീനിയർ സി പിഒ പി.ആർ.സുനിൽകുമാറാണ് ശാലിനിക്കു പരിശീലനം നൽകുന്നത്.
ആലപ്പുഴ കൈനകരിക്കാരനായ സുനില്‍ കുമാറിന്‍റെ വള്ളംകളിയിലെ മികവ് കണ്ട അന്നത്തെ അന്നത്തെ എഡിജിപി ദീപേഷ് കുമാര്‍ ബെഹ്റ യുടെ നിര്‍ദേശ പ്രകാരമാണ് പോലീസിന്‍റെ ടീം രൂപീകരിച്ചത്. 2018 ലെ ജലോത്സവത്തില്‍ മെന്‍ ടീം ഇറങ്ങുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2019 ല്‍ വനിത ടീമും രൂപീകരിച്ചു.2019 ലെ നെഹറുട്രോഫിയില്‍ വനിത ടീം ഒന്നാമത് എത്തിയിരുന്നു.നാഷ്ണല്‍ ഗെയിംസില്‍ വനിത പൊലീസിന്‍റെ ടീം ഇതേ കാറ്റഗറിയില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന നെഹറുട്രോഫിയില്‍ വീണ്ടും കരുത്ത് തെളിയിക്കാനുള്ള സജീവ ശ്രമത്തിലാണ് പരിശീലകനും ‘പോലീസ് കുട്ടികളും’.
ചേര്‍ത്തല കണ്ഠമംഗലം സ്കൂളിലാണ് പഠിച്ചത് . എസ്.എന്‍ കോളജില്‍ മലയാളത്തില്‍ ബിരുദം എടുത്തു. പഠനസമയത്ത് എന്‍.എസ്.എസില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നതായും ശാലിനി. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സിവില്‍ പോലീസ് ഓഫീസറാണ് ശാലിനി.
കുടുബം
ചേർത്തല വെട്ടയ്ക്കൽ കള ത്തിൽ വിജയൻ – ചന്ദ്രമതി ദമ്പ തികളുടെ മകളാണ് ശാലിനി. ഭർത്താവ് ഓമനപ്പുഴ കളവേലി വീ ട്ടിൽ കെ.പി.ഉല്ലാസ് (ഓട്ടോ ഡവർ). മക്കൾ: വൈഖരി, വൈദേഹ്.