ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ 13 ന് വമ്പിച്ച കിഴിവ്
ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഐഫോൺ 13 നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. 58,749 രൂപയ്ക്കാണ് ഈ ജനപ്രിയ ഐഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ ഡിസ്കൌണ്ടുകളും നേടാൻ സാധിക്കും. നിലവിൽ ഉപയോഗിക്കുന്ന ഫോൺ എക്സ്ചേഞ്ച് ചെയ്താൽ വില വീണ്ടും കുറയും.യാതൊരു നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെയാണ് ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നത്.
ആപ്പിൾ ഐഫോൺ 13യുടെ 128 ജിബി സ്റ്റോറേജുള്ള വേരിയന്റിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 58,749 രൂപയാണ് വില. നിലവിൽ ഈ ഡിവൈസ് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇതിലൂടെ തന്നെ ഫ്ലിപ്പ്കാർട്ട് നൽകുന്ന വിലക്കിഴിവ് എത്രത്തോളമാണ് എന്ന് വ്യക്തമാണ്. 11,151 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്നത്.
എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 വാങ്ങുന്ന ആളുകൾക്ക് ഈ ഡിവൈസ് 57,999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 10 ശതമാനം വരെ കിഴിവാണ് നൽകുന്നത്. ഇത് കൂടാതെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ നിങ്ങൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
സവിശേഷത
ഐഫോൺ 13 സ്മാർട്ട്ഫോണിൽ 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. രണ്ട് 12 മെഗാപിക്സൽ ക്യാമറകളും ഈ ഫോണിലുണ്ട്. ഇതിൽ ഒരു ക്യാമറ വൈഡ് ലെൻസും മറ്റേത് അൾട്രാ വൈഡ് ലൈൻസുള്ളതാണ്. നിലവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഡിസ്കൌണ്ടിലൂടെ ഐഫോൺ 13 വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നത് നേരത്തെയും ഇത്തരം ഓഫറുകൾ ഫോണിന് ലഭിച്ചിരുന്നു. കുറഞ്ഞ വിലയിൽ മികച്ചൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഐഫോൺ 13 മികച്ച ചോയിസ് തന്നെയാണ്.
ഐഫോണ്‍ 14 ന് തുല്യം
ഐഫോൺ 13 ഇപ്പോൾ വാങ്ങണോ എന്ന സംശയം പലർക്കും ഉണ്ടാകും. രണ്ട് വർഷം മുമ്പാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഐഫോൺ 13 കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ 14 സ്മാർട്ട്‌ഫോണിന് സമാനമാണ്. ഐഫോൺ 14 ഇപ്പോൾ 65,000 രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത്. ഐഫോൺ 13, ഐഫോൺ 14 എന്നിവയിൽ ഒരേ ക്യാമറ, ഡിസ്പ്ലേ, ബാറ്ററി, ചിപ്‌സെറ്റ് എന്നിവയാണുള്ളത്. പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ 14 കുറച്ച് കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിലും രണ്ട് ഫോണുകളും സമാനത പുലർത്തുന്നു.