ജീന്‍സ് ഫ്രിഞ്ച് സ്റ്റൈല്‍ നിങ്ങള്‍ക്കും ചെയ്യാം
ജീന്‍സിനോടുള്ള പ്രീയത്തിന് ജെന്‍ഡന്‍ വ്യത്യാസമില്ല. ഈസി യൂസും സ്റ്റൈല്‍ ആന്‍ഡ് കംഫര്‍ട്ട് ജീസിനോടുള്ള ഇഷ്ടത്തിന് പിന്നില്‍. ആദ്യമായി ധരിക്കുന്നവര്‍ക്ക് പോലും ഫോര്‍മല്‍ കാഷ്വല്‍ ലുക്കുകളില്‍ ആത്മവിശ്വാസം പകരുന്ന വസ്ത്രമാണ് ജീന്‍സെന്ന് ഫാഷന്‍ വിദ്ഗദര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
തയ്യൽ മെഷീന്റെയോ വിദഗ്ധരായ തുന്നൽക്കാരുടെയോ സഹായമില്ലാതെ ജീൻസ് പാന്റിൽ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഇറക്കം കുറയ്ക്കാനാണെങ്കിൽ ഇങ്ങനെ ചെയ്യാം.
ചിത്രത്തിലേതു പോലെ ജീൻസിന്റെ ഇറക്കം ആവശ്യമുള്ളത്ര ഭാഗം വരെ മാർക്ക് ചെയ്യുക. ശേഷിക്കുന്ന ഭാഗത്തെ ചെറിയ ചെറിയ കഷ്ണങ്ങളായി, നീളത്തിൽ മുകളിലേക്ക് മുറിക്കുക. തുടർന്ന് ഒരു മെറ്റൽ കോംപ് ഉപയോഗിച്ച് താഴേക്ക് ബ്രഷ് ചെയ്ത് നൂലുകളഴിക്കുക. ശേഷം അതൊരു സ്റ്റൈൽ ആയി ഉപയോഗിക്കാം. ഇതേ പോലെ ജീൻസിലെ ചെറിയ പാച്ചുകള്‍ ഉണ്ടാക്കാൻ സാൻഡ് പേപ്പർ, കത്രിക, റേസർ, ചീസ് കട്ടർ, വെജിറ്റബിൾ കട്ടർഎന്നിവയും ഉപയോഗിക്കാം…