നിറം മാറുന്ന തടാകം ഇത് സഞ്ചാരികളുടെ പ്രീയ ഇടം
പ്രകൃതിയുടെ മായകാഴ്ച അത് കാണണമെങ്കില്‍ ചൈന വരെ ഒന്നു പോകേണ്ടി വരും. നിറം മാറുന്ന ജിയുഷെയ്ഗോ തടാകമാണ് അപൂർവ കാഴ്ച സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുന്നത്.യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഈ തടാകം പല സമയത്തും പല നിറങ്ങളിലായി കാണപ്പെടും. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിലാണ് തടാകം കാണപ്പെടുന്നത്. ചൈനയിലെ സിഷ്യാൻ മേഖലയിലെ നാൻപിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം.
.പതിനാറ് അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികൾക്ക് കാണാൻ കഴിയും. തടാകത്തിന്‍റെ നിറമാറ്റത്തെ കുറിച്ച് ധാരാളം പഠനം നടന്നിട്ടുണ്ടെങ്കിലും കൃത്യമായി നിഗമനത്തില്‍ എത്തിച്ചേരുവാന്‍ ശാസ്ത്രഞ്ജര്‍ക്കായിട്ടില്ല.
തടാകത്തിൽ മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകൾ ഉള്ളതിനാലാകാം എന്നും കാൽസൈറ്റിന്റെ നിക്ഷേപംമാണ് വർണ്ണാഭ തടാകത്തിന് ലഭിക്കുന്നത് എന്നും വാദങ്ങള്‍ ഉണ്ട്.
തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നില്‍ക്കുമ്പോഴും ജിയുഷെയ്‌ഗോ തടാകം ഇതേപോലെ തന്നെ നില്‍ക്കും. തടാകത്തിലെ വെള്ളം കട്ടിയായി പോകാറില്ല. ചൂടുള്ള നീരുറവ മൂലമാണ് വെള്ളം കട്ടിയാകാത്തത്.
നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാക്കുന്നു.