ബോള്‍ഡ് ആന്‍റ് സ്റ്റൈലിഷ് ലുക്കില്‍ കങ്കണ റാവത്ത്

കങ്കണ റാവത്തിന്‍റെ പുതിയ ലുക്കാണ് ബോളിവുഡില്‍ സംസാരവിഷയം. താരത്തിന്‍റെ പുതിയ ലുക്കും സ്റ്റൈലും കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.


ഷോയുടെ അവതാരകയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലുക്ക് പരീക്ഷിച്ചത്. മികച്ച പ്രതികരണമാണ് താരത്തിന്റെ ആരാധകരിൽനിന്നും ലഭിച്ചത്. താരത്തിന്റെ നിലപാടു പോലെ ലുക്കും ബോൾഡ് ആണെന്നാണ് ചിലർ കമന്റ് ചെയ്തത്.കങ്കണയുടെ പുതിയൊരു ഫാഷന്‍ പരീക്ഷണം സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്ട്രാപ്‌ലസ് റോയൽ ബ്ലൂ ഡ്രസ്സിലാണ് കങ്കണ തിളങ്ങിയത്. ലെബനീസ് ലേബലായ സിയാദ് ഗെർമാനോസ് നിന്നാണ് ഈ കോസ്റ്റ്യൂം. ലോങ് സ്ലിറ്റും വെയിസ്റ്റ് ബെൽറ്റും വലിയ ബട്ടണുകളുമാണ് ഡ്രസ്സിനെ ആകർഷകമാക്കുന്നത്.
ഹെയർസ്റ്റൈലിലും പുതിയ പരീക്ഷണമാണ് താരം ചെയ്തത് . ബോൾഡ് മേക്കപ്പും കമ്മലും മോതിരങ്ങളും ആക്സസറൈസ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!