‘കാന്താര’1 ചിത്രീകരണം പൂര്‍ത്തിയായി
കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് ‘കാന്താര’. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച സിനിമാനുഭവമാണ് ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നല്‍കിയത്. ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് റിഷഭ് ഷെട്ടിയുടെ കാന്താര നടത്തിയത്. കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.
കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.
ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റര്‍ 1ല്‍ കാണിക്കുക. 500 ഫൈറ്റര്‍മാര്‍ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റര്‍മാരും ഒന്നിച്ച് ചേരും. 125 കോടിയാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ബജറ്റ്. സിനിമ ഒക്ടോബര്‍ 2നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക.