തിടമ്പേറാന്‍ റോബോട്ടിക് ആന

ഇതൊരു പുതുകാല്‍വയ്പ്പാണ്. എന്താണെന്നെല്ലേ..തൃശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി യന്ത്ര ആനയെ സമര്‍പ്പിച്ചിരിക്കുകയാണ്. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്(പെറ്റ) എന്ന സംഘടനയാണ് ആനയെ സമർപ്പിച്ചത്.


ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന് പേരിട്ടിരിക്കുന്ന ആന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു യന്ത്ര ആനയെ ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. 11 അടി ഉയരത്തിലുള്ള ആനയ്ക്ക് 800 കിലോ ഗ്രാം ഭാരമാണുള്ളത്.

ആചാരങ്ങൾക്കോ ആഘോഷങ്ങൾക്കോ ആനകളെയോ മറ്റേതെങ്കിലും മൃഗങ്ങളെയോ വളർത്തുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യരുതെന്ന ക്ഷേത്രത്തിന്റെ ആഹ്വാനത്തെ തുടർന്നാണ് പെറ്റ ഇന്ത്യ റോബോട്ടിക് ആനയുമായി രംഗത്തെത്തിയത്.
അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. നാല് പേർക്ക് ആനയുടെ മുകളിൽ ഒന്നിച്ച് സഞ്ചരിക്കാം. ആനയുടെ തലയും കണ്ണും വായയും ചെവിയും വാലും എല്ലാം വൈദ്യുതിയിൽ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *