എരിവില്‍ കേമന്‍ കോടാലി മുളക്..
എരിവിൽ മാത്രമല്ല, വിലയിലും മുന്നിലാണ് കോടാലി മുളക്. പച്ചക്കറി വിപണിയിലെത്തുന്ന നാടൻ മുളകിൽ ഏറ്റവും ആവശ്യക്കാരുള്ളത് കോടാലി മുളക് എന്ന പേരിലറിയപ്പെടുന്ന പച്ചമുളകിനാണ്.
മറ്റത്തൂർ, കോടശേരി, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, പരിയാരം പഞ്ചായത്തുകളിലാണു കോടാലി മുളകിന്റെ ഉത്പാദനമേറെയുള്ളത്. തൃശൂര്‍ ചന്തകളിലേക്ക് മലയോരത്ത് നിന്നത്തെുന്ന കോടാലിമുളക് ഒരുകാലത്ത് മാലിദ്വീപ് ഉള്‍പ്പടെയുള്ള മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്നു. ആഴ്ചതോറും ഒരടണ്ണോളം കോടാലി മുളകാണ് മറ്റത്തൂരില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചന്തകളിലേക്ക് എത്തുന്നത്.എരിവു കൂടുതലാണെന്നതാണ് ഈ മുളകിന്റെ പ്രധാന സവിശേഷത.
തൊട്ടാല്‍ പൊള്ളും
സ്വര്‍ണ്ണത്തിന് പവന് 100 രൂപയുണ്ടായിരുന്ന കാലത്ത് കോടാലിക്കാരനായ ഒരു കര്‍ഷകന്‍ ഇത്തരത്തിലുള്ള നാലുകിലോ പച്ചമുളക് 25 രൂപ നിരക്കില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ വില്‍ക്കുകയും മടങ്ങിപോന്നപ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കൊണ്ടുവരികയും ചെയ്തതായി പ്രായം ചെന്നവര്‍ പറയുന്ന കഥ കോടാലി മുളകിന് പണ്ടുമുതലേ ആവശ്യക്കാരേറെയാണെന്നതിന് തെളിവായി ഇപ്പോഴും കര്‍ഷകര്‍ പറയുന്നു. ഇന്നും വലിയ വിലയാണ് കോടാലി മുളകിനുള്ളത്.
കൃഷിരീതി
വാഴത്തോട്ടത്തില്‍ ഇടവിളയാളി മുളക് കൃഷി ചെയ്യാം. മണലില്‍ ചകിരിച്ചോറും ചാണകപൊടിയും ചേര്‍ത്ത് അതിലാണ്മുളകിന്‍്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന മുളക് ചെടികളാണ് ഇടവിളയായി തോട്ടങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. മൂന്നുമാസം വളര്‍ച്ചയത്തെിയാല്‍ മുളക്ചെടിയില്‍ നിന്ന് വിളവെടുത്തുതുടങ്ങും. പ്രധാനമായും ചാണകപ്പൊടിയാണ് വളമായി ചേര്‍ക്കുന്നത്. രാസവളങ്ങളെക്കാള്‍ ജൈവവളമാണ് കോടാലി മുളകിന് അനുയോജ്യം.
വെള്ളം മുടങ്ങാതെ നനച്ചു കൊടുത്തു വേണം പരിപാലിക്കാൻ. മഴക്കാലത്താണ് നടീൽ പതിവ്. വേനൽക്കാലത്തു ദിവസവും വെള്ളം നനയ്ക്കണം. മഴയുള്ള സമയത്തു വിളവു ഗണ്യമായി കൂടും. സംസ്ഥാനത്തിന്റെ തെക്കു, വടക്കു ഭാഗങ്ങളിൽ ഈ മുളകിനത്ര പ്രിയമില്ല. എന്നാൽ, മധ്യകേരളത്തിൽ ആവശ്യക്കാരേറെയാണ്. കോടാലി മുളകിന് 60 മുതൽ 900രൂപ വരെ സീസണിൽ വിലയുണ്ട്. ഉണക്കി പൊടിച്ചാൽ സാധാരണ മുളകിന്റെ അഞ്ചിലൊന്നു മാത്രം ഉപയോഗിച്ചാൽ മതി. കോടാലി മുളക് ചുവപ്പ്,മഞ്ഞ എന്നിങ്ങനെ രണ്ട് തരമുണ്ട്. ആഴ്ചയില്‍ ശരാശരി അരകിലോ വീതം പച്ചമുളക് ഓരോ ചെടിയില്‍ നിന്ന് ലഭിക്കും.
ചിത്രത്തിന് കടപ്പാട്