‘ ലാ ടൊമാറ്റിന’മലയാള സിനിമയുടെ ബിഗ്ബജറ്റ് ചിത്രമോ?…
ചിത്രത്തിന്റെ ക്ലൈമാക്സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടൺ തക്കാളി
ചിലപ്പോള്‍ ല ടൊമാറ്റീനയായിരിക്കും മലയാളത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം. എന്താ നിങ്ങള്‍ക്ക് അമ്പരപ്പ് തോന്നുന്നുണ്ടോ.. കാര്യം മറ്റൊന്നും അല്ല. ചിത്രത്തിന്‍റെ ക്ലൈമാക്സിന് പത്ത് ടണ്‍തക്കാളിയാണ് ഉപയോഗിച്ചത്. തക്കാളിക്ക് വിലകൂടി നില്‍ക്കുന്ന സമയാണ് എന്ന് കൂടി ഓര്‍ക്കണം. ഒരുകിലോ തക്കാളിക്ക് 100 രൂപയിലധികമാണ് വില. അതുകൊണ്ടുതന്നെ അടുക്കളിയില്‍ തക്കാളിക്ക് ഒന്നാംസ്ഥാനമാണ്. ചിക്കനുംബീഫും മീനും ഉപയോഗിച്ചുള്ള കറികളേക്കാള്‍ ഡിമാന്‍റ് തക്കാളികറിക്കാണ് എന്നു തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.അപ്പോഴാണ് ലടൊമാറ്റീന എന്ന മലയാളസിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിന് 100 ടണ്‍തക്കാളിയാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്.
ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ല ടൊമാറ്റിന ‘ . ജോയ് മാത്യു ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിനു വേണ്ടിയാണ് പത്ത് ടൺ തക്കാളി ഉപയോഗിച്ചത്. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ടൊമാറ്റോ ഫെസ്റ്റിവൽ കേരളത്തിൽ ചിത്രീകരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.മൈസൂരിൽ നിന്നാണ് തക്കാളി വരുത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണിത്.
മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കും പ്രേക്ഷകർക്ക് അനുഭവപ്പെടുക. മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ആക്ഷൻ സീനിലെ പ്രധാന പ്രോപ്പർട്ടിയായി തക്കാളി മാറുന്നത്. അഞ്ചു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ചിത്രത്തിൽ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ പുതുമുഖ താരം മരിയ തോംസൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിന്ധു എം ആണ് നിർമ്മാണം. ഫെസ്റ്റിവലുകളിൽ കൂടി പ്രദർശിപ്പിക്കുന്ന തരത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.