സംഗീതം ‘ലളിത’മയം
കലാകാരന്മാര്‍ക്ക് നവമാധ്യമങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് അവരുടെ ജീവിതത്തിന് വലിയ വഴിത്തിരിവ് സൃഷ്ടിച്ചേക്കാം. അങ്ങനെയൊരു കഥയാണ് ലളിതാംബികയ്ക്കും പറയാനുള്ളത്. സംഗീതലോകത്ത് രണ്ടാമതൊരു തിരിച്ചു വരവ് നടത്തിയതിന്‍റെ സന്തോഷത്തിലാണ് ലളിതാംബികയെന്ന സീമ.
ഫെയ്സ്ബുക്ക് തന്ന സപ്പോര്‍ട്ട്
വെറുതെ ഒരു രസത്തിന് പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത് ഫെയ്സ് ബുക്കില്‍ ഇട്ടത്. അതിന് ലൈക്കും കമന്‍റും കിട്ടുമെന്ന് ഒരിക്കലും പ്രതീച്ചിരുന്നില്ല. എന്നാല്‍ എന്‍റെ ഫെയ്സ്ബുക്ക് നല്ല സപ്പോര്‍ട്ടാണ് എനിക്ക് തന്നത്. എനിക്ക് മാത്രമല്ല മറ്റ് കാലാകാരന്‍മാര്‍ക്കും നല്‍കുന്നത് നല്ല പിന്തുണയാണ്. എന്നെ പോലുള്ളവര്‍ക്ക് അതില്‍ നിന്ന് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല. വീണ്ടും പാട്ട് പാടാനുള്ള ആത്മധൈര്യം അങ്ങനെയാണ് എനിക്ക് കിട്ടിയത്.
കുടുംബശ്രീയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച കലാമേളയില്‍ മികച്ച പ്രകടനം രണ്ട് പ്രവശ്യം കാഴ്ചവയ്ക്കാന്‍ സാധിച്ചു.
സംഗീതനാടകഅക്കാദമിയുടെ സ്റ്റൈപന്‍റോടുകൂടി സംഗീത പഠനം
അഞ്ചാംക്ലാസ് മുതല്‍ ഞാന്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. സംഗീത നാടകഅക്കാദമിയുടെ സ്റ്റൈപന്‍റോടു കൂടി കുഞ്ചന്‍സ്മാരകമന്ദിരത്തില്‍ ആയിരുന്നു സംഗീത പഠനം. എന്നെ കൂടാതെ രണ്ട് കുട്ടികള്‍ക്കും സ്റ്റൈപന്‍റ് ലഭിച്ചിരുന്നു. ജില്ലാകലാമത്സരത്തില്‍ മിന്നുന്ന നേട്ടം കൈവരിക്കാന്‍ ലളിതയ്ക്ക് സാധിച്ചു. ഒന്‍പതാം ക്ലാസ്സുവരെമാത്രമാണ് സംഗീതം പഠിക്കാന്‍ അവസരം കിട്ടിയത്.പഠിത്തത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് എന്‍റെ 45ാം വയസ്സിലാണ് ഈ ലോകത്തേക്ക് എനിക്ക് തിരിച്ചുവരവിന് സാധിച്ചത്.
പാര്‍വ്വതിയുടെ വിശേഷം
എന്‍റെ മകള്‍ പാര്‍വ്വതിയും പാടും. അവള്‍ കൈരളി ടിവിയില്‍ നടന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. ഗന്ധര്‍വ്വ സംഗീതത്തിലാണ് അവള്‍ പങ്കെടുത്തത്. കലോത്സവവേദികളില്‍ മികച്ച പ്രകടനം പാര്‍വ്വതി കാഴ്ച വച്ചിരുന്നു.. പിന്നീട് സംഗീതലോകത്ത് അല്‍പം ഇടവേള പാര്‍വ്വതിക്കും എടുക്കേണ്ടിവന്നു. ഇപ്പോള്‍ ബിടെക്ക് കഴിഞ്ഞു. സ്വന്തമായി ബാന്‍റ് ഉണ്ട്. ‘ദ്രുത’.ഇംഗ്ലീഷ് മലയാളം സിനിമയ്ക്ക് സംഗീതം സംവിധാനം ചെയ്തു.
കുടുംബം
എന്‍റെ സ്വദേശം അമ്പലപ്പുഴയാണ്. ഇപ്പോള്‍ ഞാനും കുടുംബവും താമസിക്കുന്നത് ആലപ്പുഴ പറവൂര്‍ ആണ്. ഭര്‍ത്താവ് രവികുമാര്‍ നീണ്ട പ്രവാസിലോകത്തിന് വിട പറഞ്ഞു നാട്ടിലുണ്ട്.
ഇപ്പോള്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു.ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. പ്രേം ശങ്കര്‍,പാര്‍വ്വതി, പ്രേം സിദ്ധാര്‍ത്ഥ്.