മുതലകള്‍ നിറഞ്ഞ ജലാശയത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുന്ന സിംഹം; വീഡിയോ
മുതലകള്‍ നിറഞ്ഞ വെള്ളത്തിലൂടെ ഒരു സിംഹം അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.ഫാക്ട്സ് ടെൽ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ മുതലകൾ (Crocodiles) നിറഞ്ഞ ജലാശയത്തിൽ നിന്നും എങ്ങനെയാണ് ഒരു സിംഹം (Lion) രക്ഷപ്പെടുന്നത് എന്നാണ് കാണിക്കുന്നത്.
മുതലകൾ നിറഞ്ഞ വെള്ളത്തിലൂടെ സിംഹം രക്ഷപ്പെടുന്നു’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. കെനിയയിലെ മസായ് മാര നാഷണൽ റിസർവിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയിൽ നൽകിയിരിക്കുന്ന വിവരം. ഒരു ഹിപ്പോപ്പൊട്ടാമസിന്റെ മൃതദേഹത്തിന് മുകളിലാണ് സിംഹമുള്ളത്. 40 -ലധികം മുതലകൾ സിംഹത്തിന് ചുറ്റുമുണ്ട്. എന്നാൽ, ഈ വീഡിയോ എപ്പോഴാണ് എടുത്തത് എന്ന് വ്യക്തമല്ല.
സിംഹം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെ ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. നാൽപതോളം മുതലകളിൽ നിന്നും അതും വെള്ളത്തിൽ രക്ഷപ്പെടുക എന്നു പറഞ്ഞാൽ അതിനി കാട്ടിലെ രാജാവാണ് എങ്കിൽ പോലും അൽപം പ്രയാസം തന്നെയാണ്. അവിടെയാണ് സിംഹം ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.