10 കിലോ ഐസ്ക്രീം ശിവന് നിവേദ്യമായി നൽകി ഭക്തൻ
ദൈവപ്രീതിക്കും കാര്യസിദ്ധിക്കുമായി എത്രയെത്ര വഴിപാടുകളാണ് ദൈവത്തിനുവേണ്ടി സമർപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു ഭക്തൻ ശിവന് നൈവേദ്യമായി സമർപ്പിച്ചിരിക്കുന്നത് ഐസ്ക്രീം ആണ്. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നു അല്ലേ?
ആന്ധ്രപ്രദേശിലെ പഞ്ചരാമ ക്ഷേത്രമായ ശ്രീരാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഒരു ഭക്തൻ നിവേദ്യമായി 10 കിലോ ഐസ്ക്രീം നൽകിയത്.പാലക്കോൾ സ്വദേശിയായ ദെവെല്ല നരസിംഹമൂർത്തിയാണ് ശിവന് ഐസ്ക്രീം നിവേദ്യമായി സമർപ്പിച്ചത്. കേട്ടറിഞ്ഞ് നിരവധി ഭക്തരാണ് അമ്പലത്തിലേക്ക് എത്തിയത്. വന്നവരെല്ലാം പ്രസാദമായ ഐസ്ക്രീമും കൊണ്ടാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൽ രുചികരമായ വിവിധ പ്രസാദം കഴിക്കാനാണ് ഭക്തർ എത്തുന്നത്. ദൈവപ്രീതിക്കായി ഭക്തർ പലതരം വിഭവങ്ങളാണ് നൈവേദ്യമായി സമർപ്പിക്കുന്നത്. പാൽ, തൈര്, തേൻ, പഞ്ചസാര, വിവിധതരം പഴച്ചാറുകൾ ഇങ്ങനെ നീളുന്നു.
ഈ അടുത്ത സമയത്ത് മഹീന്ദ്ര പുത്തൻ ഥാർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വാർത്തയും ജനശ്രദ്ധ നേടിയിരിക്കുകയാണ്.