താമര നന്നായി മൊട്ടിട്ടു വളരാന്‍ ഇങ്ങനെ ചെയ്തുനോക്കൂ
പൂന്തോട്ടത്തില്‍ താമര നട്ടു പിടിപ്പിക്കുന്നത് ഇന്ന് ട്രന്‍റായിമാറികഴിഞ്ഞു. സ്ഥലപരിമിതിക്ക് അനുസരിച്ച് നടവുന്ന ബൗൾ താമരയും ചെടിപ്രേമികളുടെ ഇഷ്ടതാരമാണ്. താമരയില്‍ ഒന്നോ രണ്ടോ ഇല വന്നതിന് ശേഷം അവ ചീഞ്ഞുപോകുന്നു ,പൂവിടുന്നില്ല , എന്നീ പരാതികളും ഉയര്‍ന്നുകേള്‍ക്കാം.
നടുന്ന വിധം
ആദ്യമായിട്ട് ഒരു ട്യൂബർ / റണ്ണർ കൈയിൽ കിട്ടിയാൽ ഏറ്റവും നല്ലത് അതിലെ പേപ്പർ ഒക്കെ എടുത്തു മാറ്റി ഒന്ന് കഴുകിയ ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്തു ട്യൂബർ അതിൽ ഇട്ട് വെയിലത്തു കുറച്ചു ദിവസം വയ്ക്കുക….. കുറച്ചു ദിവസം കൊണ്ട് തന്നെ ട്യൂബർ ഇൽ പുതിയ ചെറിയ വേരുകളും ഇലകളും വന്നതിന് ശേഷം നടുന്നതാണ് നല്ലത്. ട്യൂബർ നട്ടു പരിചയം ഉള്ളവർക്കു നേരിട്ട് കിട്ടിയ ഉടനെയും നടാവുന്നതാണ്.
3:1എന്ന അനുപാതത്തിൽ പൊടിമണ്ണു / ചേറു, ചാണകപ്പൊടി / വേർമി കമ്പോസ്റ്റ് / ആട്ടിൻ കഷ്ടം എന്നിവയും ഒരു പിടി തുല്യ അളവിൽ എടുത്ത എല്ലുപ്പൊടി + വേപ്പിൻ പിണ്ണാക്കും ( നിർബന്ധം ഇല്ല )എടുക്കാം.എല്ലുപൊടിക് രൂക്ഷത കൂടുതൽ ആണ് അതുകൊണ്ട് എപ്പോഴും ചെറിയ അളവിൽ എടുക്കുക.
ഒരു പാത്രം പൊടിമണ്ണു, അതേ അളവിൽ കട്ടയില്ലാത്ത ചാണകപ്പൊടി + ഒരുപിടി എല്ലുപ്പൊടി വേപ്പിൻ പിണ്ണാക്ക് മിക്സ് ഒരുമിച്ചു നടാൻ ഉദ്ദേശിക്കുന്ന വലിയ ടബ്ബിലേക്ക് ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു പരത്തുക. ഇതാണ് നമ്മുടെ അടിയിലെ വളം കലർന്ന പാളി. അതിനു മുകളിൽ ആയി രണ്ടു ചെറിയ പാത്രം പൊടിമണ്ണു ലയർ ചെയ്യുക ( വളം കലരാത്തത് ). ട്യൂബർ നടുമ്പോൾ വളവുമായി സമ്പർക്കത്തിൽ വന്നാൽ ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതൽ ആണ്….. അതുകൊണ്ട് എപ്പോഴും വളം കലരാത്ത മണ്ണിൽ വേണം ട്യൂബർ നടാൻ.
മുകളിലെ ലെയറില്‍ ഒരു വശ ത്തോട് ചേർന്ന് ചെറിയൊരു ചാലെടുക്കുക… ആഴത്തിൽ ചാലെടുക്കണ്ട…. ആ ട്യൂബർ ഒന്ന് മണ്ണിൽ വയ്ക്കാൻ ഉള്ള ആഴം മാത്രം മതി. ട്യൂബർ ന്റെ growth tip / മുള മണ്ണിൽ മുകളിലേക്കു വരുന്ന വിധത്തിൽ വേണം വയ്ക്കാൻ…. Growth tip ഒഴികെ ഉള്ള ഭാഗം മണ്ണിട്ട് മൂടുക….. വളപ്പിലെ പൊടി മണ്ണിൽ നടുമ്പോൾ പായൽ പിടിക്കാനുള്ള സാധ്യത താരതമെന്യ കുറവ് ആണ്. മുകളിൽ ഒരു ലയർ മണൽ വിരിക്കുന്നതും പായൽ പിടിക്കാനുള്ള സാധ്യത കുറയ്ക്കും. ശേഷം ശ്രദ്ധയോടുകൂടി ടബിൽ വെള്ളം നിറയ്ക്കുക.നല്ല വെയിൽ കിട്ടുന്നിടത്ത് വയ്ക്കുക.
ആദ്യം കുഞ്ഞ് ഇലകള്‍ വരുന്നതെങ്കിലും ക്രെമേണ വലുപ്പം വയ്ക്കും….. Standing leaf / കുത്തനെ വരുന്ന ഇലകൾ കണ്ടാൽ പൂവിട്ടിട്ടില്ല എങ്കിൽ മാത്രം ഒരു സ്പൂൺ npk / dap ഒരു കഷണം പേപ്പറിൽ ഇട്ടു ചുരുട്ടി, ടബിന്റ നടുവിലായി ചേറിൽ താഴ്ത്തി കൊടുക്കാം.
മൊട്ടു വന്ന ശേഷം വള പ്രയോഗം വേണ്ടാ. മൊട്ടിനു ഇളക്കം തട്ടിയാൽ കരിഞ്ഞു പോകാൻ ഉള്ള സാധ്യത കൂടുതൽ ആണ്… ടബ്ബില്‍ പഴയ ഇലകൾ / പായൽ കണ്ടാൽ അത് ഉടനടി എടുത്തു മാറ്റുക…. വെള്ളം എപ്പോഴും തെളിഞ്ഞു ഇരിക്കാൻ ശ്രദ്ധിക്കുക. രണ്ടാഴ്ചയോളം എടുക്കും മൊട്ടു വിരിയാൻ….അധികം ഇതൾ ഇല്ലാത്തവ തനിയെ വിരിഞ്ഞു കൊള്ളും…. ഇതൾ കൂടിയവ ഒന്ന് വിരിയിപ്പിച്ചു കൊടുത്താൽ നിറം കൂടുതലും, കൂടുതൽ ദിവസം വിടർന്നു നിൽക്കുകയും ചെയ്യും…. ഫെബ്രുവരി അവസാനം വരെ ഇത്തിരി പതുക്കേ ആയിരിക്കും താമരയുടെ വളർച്ച സുഷുപത്താവസ്ഥ കാരണം ആണ് ഇത്… അതിനു ശേഷം നല്ല പോലെ വളർച്ച ഉണ്ടാകും
കടപ്പാട് ചെടിപ്രേമികള്‍: എഫ്ബി പോസ്റ്റ്