റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഫഹദിന്‍റെ ‘മാരീസന്‍’
തമിഴ് സിനിമയില്‍ ഫഹദ് ഫാസിലിന്റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് കാണാം. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ‘മാരീസന്‍’. ഫഹദിനൊപ്പം വടിവേലുവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിനം ചിത്രം നേടിയത് 75 ലക്ഷമായിരുന്നു. രണ്ടാം ദിനം ഇത് 1.11 കോടിയായും വര്‍ധിച്ചു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 1.86 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്.
ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി കൃഷ്ണമൂര്‍ത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.