നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാകുന്ന ” മഹാവീര്യർ “
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന “മഹാവീര്യർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് “മഹാവീര്യർ” നിർമ്മിക്കുന്നത്.
നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന “മഹാവീര്യർ”എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു.വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും വര്‍ഷങ്ങൾക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.
എറണാകുളത്ത്നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും “മഹാവീര്യർ” എന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മഹാവീര്യറിന്റെ തിരക്കഥ എബ്രിഡ് ഷൈൻ തന്നെയാണ് ഒരുക്കിട്ടുള്ളത്.
ലാല്‍, ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങി മറ്റു പ്രമുഖ താരങ്ങൾ. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഇഷാന്‍ ചാബ്ര, എഡിറ്റര്‍-മനോജ്, സൗണ്ട് ഡിസൈന്‍,ഫൈനല്‍ മിക്‌സിംഗ്-വിഷ്ണു ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിയ്ക്കുന്നു.
ആർട്ട് ഡയറക്ടർ-അനീഷ് നാടോടി,മേക്കപ്പ്- ലിബിൻ,കോസ്റ്റും- ചന്ദ്രകാന്ത് സോനാവെൻ, മെൽവി. ജെ,പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ.കോവിഡ് മഹാമാരിയ്ക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് വലിയ ബഡ്ജറ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ ബി ശ്യാം ലാൽ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കർ.എബ്രിഡ് ഷെെന്റെ അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് “മഹാവീര്യര്‍”.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.