സമൂഹത്തിന് അവബോധം നല്‍കാന്‍ വേറിട്ട ഫോട്ടോഷൂട്ടുമായി മേക്കപ്പ് ആർട്ടിസ്റ്റ് ടോണി മൈക്കിൾ
തിരുവനന്തപുരം ചാല മാർക്കറ്റ് ആയിരുന്നു ലൊക്കേഷൻ. കമ്പിളി കൊണ്ടുള്ള കറുപ്പ് മിഡ് ലെങ്ത് ഗൗണും സ്റ്റോക്കിങ്ങ്സുമായിരുന്നു വേഷം. ഗ്ലൗസ് , ബെൽറ്റ്, ഹീൽഡ് ബൂട്ട് എന്നിവ ആക്സസറീസ് ആയി അണിഞ്ഞു. ഇടയ്ക്ക് ഹാൻഡ് ബാഗും ഉണ്ട്. ഇത്തരം ഒരു ഫോട്ടോഷൂട്ട് ടോണി ഏറെ നാളായി ആഗ്രഹഹിച്ചതാണ്. ഇത്തരം കോസ്റ്റ്യൂം ധരിച്ച് സമൂഹത്തിൽ ഇറങ്ങുമ്പോൾ ജനങ്ങളുടെ പ്രതികരണം അറിയാനും അത് ക്യാമറയിൽ പകർത്തണമെന്നും ആഗ്രഹിച്ചു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പലരും ഭയപ്പെടുന്നു. ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രാചോദനം നൽകുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ടോണി പറയുന്നു. ടോണിയുടെ ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ടോണിയുടെ ഫോട്ടോഷൂട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് ധാരാളം മേക്കപ്പ് ആർട്ടിസ്റ്റുകൾ സമാനമായ ഫോട്ടോഷൂട്ടുകൾ ചെയ്തു.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ മന്യ എംയുഎ , ജെയിംസ് ചാൾസ് എന്നിവരാണ് ടോണിയ്ക്ക് പ്രചോദനം ആയത്. ഒൻപത് വർഷമായി ടോണി ഈ മേഖലയിൽ വർക്ക് ചെയ്യുന്നു. പത്ത് വർഷം ഹോസ്പിറ്റലിറ്റി വിഭാഗത്തിൽ ജോലി ചെയ്ത ശേഷമാണ് പാഷൻ പിന്തുടർന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ആകാൻ തീരുമാനിച്ചത്.