മലരിക്കല്‍ ‘ആമ്പൽ വസന്തം’

ആമ്പൽ വസന്തത്തിലേക്കു കോട്ടയം,മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും. 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്.

ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. വള്ളത്തിൽ അരമണിക്കൂർ പോയാലാണ് ഇപ്പോൾ കൂടുതൽ ആമ്പൽ കാണാൻ സാധിക്കുന്നത്. മഴക്കാലത്തിനു ശേഷം ജൂലൈ – ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതയ്ക്കും.

കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കൽ എത്താം. അവിടെനിന്നു മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്തും എത്താം.യാത്രക്ക് മുൻപ് മഴക്കാല മുൻകരുതലുകൾ എടുക്കുവാൻ ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!